+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദ്വാരകയില്‍ ഭക്തിനിർഭരമായ അയ്യപ്പ പൂജ

ന്യൂഡൽഹി: ദ്വാരക മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പ പൂജ നവംബര്‍ 30, ഡിസംബർ ഒന്ന് ദിവസങ്ങളിൽ നടന്നു. ദ്വാരക സെക്ടര്‍ 14, പോക്കറ്റ് 1, രാധികാ അപ്പാര്‍ട്ട്മെന്‍റിനോടു ചേര്‍ന്നുള്ള
ദ്വാരകയില്‍ ഭക്തിനിർഭരമായ അയ്യപ്പ പൂജ
ന്യൂഡൽഹി: ദ്വാരക മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പ പൂജ നവംബര്‍ 30, ഡിസംബർ ഒന്ന് ദിവസങ്ങളിൽ നടന്നു. ദ്വാരക സെക്ടര്‍ 14, പോക്കറ്റ് 1, രാധികാ അപ്പാര്‍ട്ട്മെന്‍റിനോടു ചേര്‍ന്നുള്ള ഡിഡിഎ പാര്‍ക്കിൽ ഒരുക്കിയ വിപുലമായ പരിപാടികളിൽ ദ്വാരകയിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.

ശനി വൈകിട്ട് 6.30 ന് ദീപാരാധനയോടെ ആരംഭിച്ചു. വിനോദ് കുമാറും സംഘവും അവതരിപ്പിച്ച സംഗീതാര്‍ച്ചന, ക്ലാസിക്കല്‍ ഡാന്‍സ് എന്നിവ നടന്നു.

ഞായറാഴ്ച്ച ഗണപതി ഹോമത്തോടെ ആരംഭിച്ച പരിപാടികളില്‍ കെ.എ. നാരായണന്‍റെ ഭാഗവത പാരായണം, കോട്ടയം തിരുനക്കര ശ്രീ വിശ്വരൂപ ഭജന സമിതിയിലെ ശ്രീകാന്ത് അവതരിപ്പിച്ച നാമാര്‍ച്ചന എന്നിവ ആഘോഷ പരിപാടികളെ ഭക്തിസാന്ദ്രമാക്കി. വൈകുന്നേരം 5 ന് താലപ്പൊലിയുടെയും ചെണ്ടമേളത്തിന്‍റെയും അകമ്പടിയോടെ ശോഭായാത്ര നടന്നു. ഡല്‍ഹി വാദ്യകലാ സമിതിയുടെ എന്‍.കെ നായര്‍ ആണ് ചെണ്ടമേളത്തിനു നേതൃത്വം നല്‍കിയത്. ഡല്‍ഹി ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ കഥകളി അവതരിപ്പിച്ച കഥകളി അനുവാചകർക്ക് മികച്ച ദൃശ്യാനുഭവമായിരുന്നു.

പി.ജി. ഗോപിനാഥൻ കൺവീനറായ പൂജാ സമിതിയാണ് പതിനെട്ടാമത് അയ്യപ്പ പൂജ സംഘടിപ്പിച്ചത്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്