+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസ് കെഇസിഎഫ് വാർഷികം ഡിസംബർ 7 ന്

ഡാളസ്: ഡാളസ് കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്‍റെ നാല്‍പത്തി ഒന്നാമത് ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 7 ന് (ശനി) നടക്കും. ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ ചര്‍ച്ച് മാര്‍ത്തോമാ ഇവ
ഡാളസ് കെഇസിഎഫ് വാർഷികം ഡിസംബർ 7 ന്
ഡാളസ്: ഡാളസ് കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്‍റെ നാല്‍പത്തി ഒന്നാമത് ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 7 ന് (ശനി) നടക്കും. ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ ചര്‍ച്ച് മാര്‍ത്തോമാ ഇവന്‍റ് സെന്‍ററിൽ നടക്കുന്ന പരിപാടിയിൽ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാധിപന്‍ ഡോ. ഐസക്ക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പ മുഖ്യാതിഥിയായിരിക്കും.

ഡാളസ് ഫോര്‍ട്ട് വർത്തിലെ 21 ക്രിസ്തീയ വിഭാഗങ്ങള്‍ സംയുക്തമായി എല്ലാ വര്‍ഷവും ആഘോഷിക്കുന്ന ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്നത് ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ചാണ്.

റവ. മാത്യു മാത്യൂസ് (പ്രസിഡന്‍റ്), ഫാ. മത്തായി മണ്ണൂര്‍ വടക്കേതില്‍ (വൈസ് പ്രസിഡന്‍റ്), അലക്‌സ് അലക്‌സാണ്ടര്‍ (ജനറല്‍ സെക്രട്ടറി) , റജി വര്‍ഗീസ് (ട്രഷറര്‍), തോമസ് ജോണ്‍ (ക്വയര്‍ കോഓര്‍ഡിനേറ്റര്‍ ), യൂത്ത് കോഓര്‍ഡിനേറ്റര്‍ ക്രിസ്റ്റീന നൈനാന്‍, ക്ലര്‍ജി സെക്രട്ടറി ഫാ. ബീന തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരു കമ്മിറ്റിയാണ് പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. എല്ലാ സഭാ വിഭാഗങ്ങളുടേയും സഹകരണവും, സഹായവും സംഘാടകര്‍ അഭ്യര്‍ഥിച്ചു.

റിപ്പോർട്ട്: പി.പി.ചെറിയാൻ