ഷിക്കാഗോ: ഷിക്കാഗോയിലെയും പരിസര പ്രദേശങ്ങളിലെയും പോസ്റ്റല്‍ പ്ലാന്റുകളിലും ഓഫീസുകളിലും ജോലി ചെയ്യുന്ന മലയാളി പോസ്റ്റല്‍ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സംഗമം ഡെസ് പ്ലെയിന്‍സിലുള്ള ക്നാനായ സെന്ററിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ഫാ. ബിന്‍സ് ചേത്തലില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു . അമേരിക്കന്‍ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബത്തില്‍ കുടുംബ നവീകരണത്തിന്റെ ആവശ്യകതയെപ്പറ്റി അച്ഛന് പ്രഭാഷണം നടത്തി . പ്രശസ്ത സിനിമാതാരം പ്രേം പ്രകാശ് , ഇല്ലിനോയിസ് സ്റ്റേറ്റ് പ്രധിനിധി സ്ഥാനാര്‍ഥി കെവിന് ഓലിക്കല്‍ എന്നിവര്‍ ആശംസകൾ നേർന്നു പ്രസംഗിച്ചു.
തുടർന്നു ഷിക്കാഗോയിലെ വിവിധ പ്ലാന്റുകളിലും ഓഫിസുകളിലും സേവനം ചെയ്യുന്ന പോസ്റ്റല്‍ ജീവനക്കാരെ ഒരേ വേദിയില്‍ അണിനിരത്തി ആദരിച്ചു.പോസ്റ്റല്‍ കുടുംബത്തിലെ കുട്ടികളുടെ കലാപരിപാടികള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി . ബസ്സി ടീം അവതരിപ്പിച്ച സ്കിറ്റ് ഉന്നത നിലവാരം പുലര്‍ത്തി . ചടങ്ങിൽ പോസ്റ്റല്‍ സര്‍വീസില്‍ 25 ല്‍ അധികം വര്‍ഷക്കാലം സേവനം ചെയ്തവരെ ആദരിച്ചു . പോസ്റ്റല്‍ വകുപ്പില്‍ പ്ലാന്റ് മാനേജരായ ജോസ് തെക്കേക്കര സംസാരിച്ചു . തുടർന്നു കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ജോര്‍ജ് പണിക്കരുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഗാനമേളയില്‍ നിരവധി പോസ്റ്റല്‍ കുടുംബാംഗങ്ങള്‍ ഗാനങ്ങള്‍ ആലപിച്ചു .
ആഷ്ലി ജോര്‍ജ് സ്വാഗതവും സിബു മാത്യു നന്ദിയും പറഞ്ഞു . സജി പൂതൃക്കയില്‍ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു . ആഷ്ലി ജോര്‍ജ് , സണ്ണി ജോണ്‍ , നിമ്മി സാജന് , സിബു മാത്യു , തോമസ് മാത്യു എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ് സംഗമത്തിന് നേതൃത്വം നല്‍കിയത്.
റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം