+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോ സെന്‍റ് മേരീസ് ഇടവകയില്‍ സ്‌നേഹ ദൂത് കരോളിന് തുടക്കം കുറിച്ചു

ഷിക്കാഗോ: സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയുടെ ദശവത്സര കരോളായ സ്‌നേഹ ദൂത് 2019 ന് ഡിസംബര്‍ ഒന്നിന് ഫാ. തോമസ് മുളവനാലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം 12 മെഴുകുതി
ഷിക്കാഗോ സെന്‍റ് മേരീസ് ഇടവകയില്‍ സ്‌നേഹ ദൂത് കരോളിന് തുടക്കം കുറിച്ചു
ഷിക്കാഗോ: സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയുടെ ദശവത്സര കരോളായ സ്‌നേഹ ദൂത് 2019 ന് ഡിസംബര്‍ ഒന്നിന് ഫാ. തോമസ് മുളവനാലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം 12 മെഴുകുതിരികള്‍ തെളിയിച്ചു കൊണ്ട് തുടക്കം കുറിച്ചു .

വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തില്‍ മത്സര വീര്യത്തോടെ ഭക്തിനിര്‍ഭരമായ കരോള്‍ വിവിധ വീടുകള്‍ സന്ദര്‍ശിച്ച് 23 വരെ നടത്തപ്പെടും . ഓരോ വാര്‍ഡിനും സ്‌നേഹദൂതിന്റെ സമാപനം വളരെ ആഘോഷമായി നടത്തപ്പെടും . വിവിധ കൂടാരയോഗങ്ങളുടെ കോഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണള്‍ ആണ് ഒരുക്കിയിരിക്കുന്നത്.

ഈ വര്‍ഷത്തെ സ്‌നേഹദൂതിന്‍റെ കോഓര്‍ഡിനേറ്റര്‍മാരായി സിബി കൈതക്കത്തൊട്ടിയില്‍, ഷൈനി തറത്തട്ടേല്‍ എന്നിവരെ തിരഞ്ഞെടുത്തു . കൈക്കാരന്മാരായ സാബൂ നടുവീട്ടില്‍ , സിനി നെടും തുരുത്തിയില്‍ , സണ്ണി മേലേടം , ജോമോന്‍ തെക്കേപറമ്പില്‍ , ക്രിസ് കട്ടപ്പുറം എന്നിവര്‍ വിവിധ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കും .

ക്രിസ്മസിനോട് അനുബന്ധിച്ച് പുല്‍ക്കൂട് മത്സരം , വീട് അലങ്കാര മത്സരം , ക്രിസ്മസ് പാപ്പാ മത്സരം , കുട്ടികളുടെ പുൽ കൂട് മത്സരം , ജിംഗിൾ ബെല്‍പരേഡ് , ജിംഗിൾ ബസ് എന്നിവ ക്രമീകരിച്ചിട്ടുണ്ട് .

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം