+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ വനിത വിടവാങ്ങി

ഹർലിൻ, ന്യുയോർക്ക്: അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ വനിത അലീലിയ മർഫി 114ാം വയസിൽ നാടുനീങ്ങി. അലീലിയാ മർഫിയുടെ മകൾ അംഗമായ ഹെൽത്ത് കെയർ വർക്കേഴ്സ് യൂണിയനാണ് ബുധനാഴ്ച മരണ വിവരം ഔദ്യോഗികമായി പുറത്തുവിട
അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ വനിത വിടവാങ്ങി
ഹർലിൻ, ന്യുയോർക്ക്: അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ വനിത അലീലിയ മർഫി 114-ാം വയസിൽ നാടുനീങ്ങി. അലീലിയാ മർഫിയുടെ മകൾ അംഗമായ ഹെൽത്ത് കെയർ വർക്കേഴ്സ് യൂണിയനാണ് ബുധനാഴ്ച മരണ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

1905 ലായിരുന്നു മർഫിയുടെ ജനനം. നോർത്ത് കരൊളൈനയിൽ ജനിച്ച ഇവർ 1920 ലാണ് ന്യുയോർക്കിലേക്ക് താമസം മാറിയത്. മരിക്കുമ്പോൾ 114 വയസും 140 ദിവസവുമായിരുന്നു പ്രായം.‌‌‌

2019 ജൂലൈ ആറിനാണ് മർഫിയുടെ 114- ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചത്. ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് വീൽചെയറിലാണ് ഇവർ എത്തിയത്. ദൈവത്തിലുള്ള ആഴമായ വിശ്വാസമാണ് തന്‍റെ ദീർഘായുസിന് കാരണമെന്ന് മർഫി വ്യക്തമാക്കിയിരുന്നു. ഒരിക്കൽപോലും ആൽക്കഹോൾ ഉപയോഗിക്കാത്തതും മറ്റൊരു കാരണമാണ്.

അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ വനിത ഒഹായോവിൽ നിന്നുള്ള ലെസി ബ്രൗൺ (114) ഈ വർഷം ജനുവരിയിൽ മരിച്ചതോടെയാണ് ആ സ്ഥാനം മർഫിക്ക് ലഭിച്ചത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിച്ചിരിക്കുന്ന വ്യക്തി ജപ്പാനിൽ നിന്നുള്ള കെയ്ൻ തനാക്കയാണ് പ്രായം 116.

മർഫി സമൂഹത്തിനു ചെയ്ത സേവനങ്ങളെ ന്യുയോർക്ക് സ്റ്റേറ്റ് സെനറ്റർ ബ്രയാൻ ബെഞ്ചമിൻ അനുസ്മരിച്ചു. ഫ്യൂണറൽ ഡിസംബർ 6 ന് ഹർലീനിലുള്ള യുനൈറ്റഡ് ഹൗസ് ഓഫ് പ്രെയറിൽ നടക്കും.

റിപ്പോർട്ട്: പി.പി. ചെറിയാൻ