ലണ്ടൻ: എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഇന്ത്യൻ വംശജരായ ഡോക്ടർമാരെ ബ്രിട്ടീഷ് മെഡിക്കൽ കൗണ്‍സിൽ ആദരിച്ചു. ഇന്ത്യയിൽ നിന്ന് പ്രാഥമിക വൈദ്യശാസ്ത്ര ബിരുദങ്ങൾ നേടിയ മുപ്പതിനായിരത്തോളം പേരാണ് വിവിധ എൻഎച്ച്എസ് ട്രസ്റ്റുകളിൽ ഡോക്ടർമാരായി ജോലി ചെയ്യുന്നത്.
ബ്ലൂ പ്ളേഖ് എന്ന സംഘടനയാണ് ഇതിനു പിന്നിൽ പ്രയ്തനിച്ചത്. എൻഎച്ച്എസിനെ കെട്ടിപ്പടുത്ത കുടിയേറ്റക്കാർ എന്ന പേരിൽ ഒരു വർഷം ദീർഘിച്ച പ്രദർശനങ്ങളും ഇവർ സംഘടിപ്പിച്ചിരുന്നു.
എൻഎച്ച്എസിന്റെ ജീവരക്തം തന്നെയാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള ഡോക്ടർമാരെന്നാണ് വിശേഷണം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഇന്ത്യൻ ഡോക്ടർമാർക്ക് ബ്രിട്ടീഷ് മെഡിക്കൽ കൗണ്‍സിലിന്റെ ആദരം
10:57 PM Nov 27, 2019 | Deepika.com