ബർലിൻ: കാർ നിർമാണ രംഗത്തെ വന്പൻമാരായ ഒൗഡി കന്പനി ജർമനിയിൽ മാത്രം 9500 ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചു. 2025നുള്ളിൽ പിരിച്ചുവിടൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇലക്ട്രിക് കാർ നിർമാണ രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്പോൾ നേരിടേണ്ടി വരുന്ന ഭീമമായ ചെലവ് കണക്കിലെടുത്താണ് ഇങ്ങനെയൊരു നീക്കം. ജീവനക്കാരെ കുറയ്ക്കാൻ ഏർലി റിട്ടയർമെന്റ് പ്രോഗ്രാമും ഏർപ്പെടുത്തും.
അതേസമയം, ഇലക്ട്രോണിക് ഡിജിറ്റൈസേഷൻ രംഗത്തെ തയാറെടുപ്പുകളുടെ ഭാഗമായി 2000 പേരെ പുതുതായി നിയമിക്കാനാണ് ഫോക്സ് വാഗൻ തീരുമാനിച്ചിരിക്കുന്നത്.
ഇംഗോൾസ്റ്റാറ്റ്, നെക്കാർസം ഫാക്റ്ററികളിൽ നിന്നാണ് ഓഡി തൊഴിലാളികളെ ഒഴിവാക്കുന്നത്. ബാക്കി വരുന്ന അന്പതിനായിരം ജീവനക്കാരുടെ ജോലി സുരക്ഷിതമായിരിക്കുമെന്നും കന്പനി ഉറപ്പു നൽകുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഒൗഡി കന്പനി 9500 ജീവനക്കാരെ പിരിച്ചുവിടുന്നു
10:56 PM Nov 27, 2019 | Deepika.com