പത്തു മുപ്പതു മുതല്‍ ഡോ . സി. ജോവാന് ചുങ്കപ്പുര നയിക്കുന്ന പ്രത്യേക ക്ലാസ് ക്രമീകരിച്ചിട്ടുണ്ട്. 11.45-നു ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും . ഒന്നിനു ഉച്ചഭക്ഷണം, രണ്ടു മുതല്‍ വിവിധ റീജിയനുകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ , 3.30-നു ദമ്പതീ വര്‍ഷത്തിന്റെ ഉത്ഘാടനം എന്നിങ്ങനെ ആണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത് . സര്‍വമനോഹരിയായ( പരിശുദ്ധ കന്യകാ മറിയത്തില്‍ വിളങ്ങിയിരുന്ന വിശുദ്ധിയുടെയും , അനുസരണത്തിന്റെയും നിറവ് ധ്യാനവിഷയമാക്കുന്ന ഈ ഒത്തുചേരല്‍ വിശ്വാസത്തിന്റെയും സാക്ഷ്യത്തിന്റെയും മഹാസമ്മേളനം ആക്കിത്തീര്‍ക്കുവാനുള്ള പരിശ്രമത്തിലാണ് രൂപതയിലെ വനിതകള്‍ എന്ന് രൂപതാ വികാരി ജെനെറല്‍ റെവ. ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ്, ഫാ. ജോസ് അഞ്ചാനിക്കല്‍, വനിതാ ഫോറം പ്രസിഡന്റ് ജോളി മാത്യു എന്നിവര്‍ അറിയിച്ചു .
റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍