+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷഹല ഷെറിന്‍റെ മരണം ആരോപണ വിധേയർക്കെതിരെ നരഹത്യക്ക് കേസെടുക്കണം: ഐസിഎഫ്

ജിദ്ദ: സുൽത്താൻ ബത്തേരി സർവജന ഗവൺമെന്‍റ് സ്കൂൾ ക്ലാസ് റൂമിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി പാന്പു കടിയേറ്റു മരിച്ച സംഭവത്തിൽ ആരോപണവിധേയരായവർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ഐ സി എഫ് നാഷണൽ കമ്മിറ്റി ആവ
ഷഹല ഷെറിന്‍റെ  മരണം ആരോപണ വിധേയർക്കെതിരെ നരഹത്യക്ക് കേസെടുക്കണം: ഐസിഎഫ്
ജിദ്ദ: സുൽത്താൻ ബത്തേരി സർവജന ഗവൺമെന്‍റ് സ്കൂൾ ക്ലാസ് റൂമിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി പാന്പു കടിയേറ്റു മരിച്ച സംഭവത്തിൽ ആരോപണവിധേയരായവർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ഐ സി എഫ് നാഷണൽ കമ്മിറ്റി ആവശ്യപ്പെട്ടു.

ഹൈടെക് ക്ലാസ് റൂമുകളുടെയും സ്പെഷാലിറ്റി ആശുപത്രികളുടെയും പേരിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തെന്ന് അഹങ്കരിക്കുന്ന സാംസ്കാരിക, വികസിത കേരളത്തിലാണിത് നടന്നെന്നത് അത്യന്തം വേദനിപ്പിക്കുന്നതാണ്. പാമ്പു കടിയേറ്റ വിദ്യാർഥിനിയെ യഥാ സമയം ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയ അധ്യാപകരും നിസഹകരണ മനോഭാവത്തോടെ പെരുമാറി മനപൂർവം ചികിത്സ വൈകിപ്പിച്ച ആശുപത്രി അധികൃതരും ശോചനീയവും ഭീതിതവുമായ സാഹചര്യമുള്ള റൂമുകളിൽ ക്ലാസ് നടത്തുന്ന സ്‌കൂൾ അധികൃതരും ഈ മരണത്തിന് ഉത്തരവാദികളാണ്.

സഹപാഠികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ കൂട്ടാക്കാത്ത അധ്യാപരുടെ സമീപനം മരണത്തിന് കാരണം ആയിട്ടുണ്ട്. ആന്‍റിവനം മൂലമുള്ള എല്ലാ ഭവിഷത്തുകളും പിതാവ് ഏറ്റെടുത്തിട്ടുപോലും ചികിത്സ വൈകിപ്പിച്ച ഡോക്ടറുടെ നടപടി വൈദ്യലോകത്തിനു തന്നെ അപമാനമാണ്. പാമ്പ് കടിയേറ്റവർക്ക് ചികിത്സ ലഭ്യമാണെന്ന് സർക്കാർ പരസ്യം ചെയ്‌ത താലൂക്ക് ആശുപത്രി കൂടിയാണിത്.

സമീപ കാലത്ത് കേരളത്തിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ നടക്കുന്ന കുത്തഴിഞ്ഞ സംവിധാനങ്ങളിൽ ജനങ്ങൾ ആശങ്കയിലാണ്. ഉദ്യോഗസ്ഥരുടെയും ഭരണ സംവിധാനങ്ങളുടെയും പിടിപ്പുകേടുകൊണ്ടാണ് ഇത്തരം ദുരന്തങ്ങൾ നിരന്തരം ആവർത്തിക്കെപ്പെടുന്നത്.

സർക്കാർ ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളോട് കാണിക്കുന മനോഭാവത്തിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നതിന്‍റെ ഉദാഹരണം കൂടിയാണ് ഷഹല എന്ന വിദ്യാർഥിനിയുടെ മരണം.

സയ്യിബ് ഹബീബ് അൽ ബുഖാരി അധ്യക്ഷത വഹിച്ച യോഗത്തിൽ അബൂബക്കർ അൻവരി, നിസാർ കാട്ടിൽ, ബഷീർ ഉള്ളണം, സിറാജ് കുറ്റിയാടി, സലാം വടകര, സുബൈർ സഖാഫി, സലീം പാലച്ചിറ എന്നിവർ സംബന്ധിച്ചു. ബഷീർ എറണാകുളം സ്വാഗതവും എം.കെ. അഷ്‌റഫലി നന്ദിയും പറഞ്ഞു.