+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോയിൽ 50,000 പേർക്ക് ഫുഡ് സ്റ്റാമ്പ് ആനുകൂല്യം എടുത്തുകളഞ്ഞു

ഷിക്കാഗോ: ഷിക്കാഗോ കുക്ക് കൗണ്ടിയിൽ ഫുഡ് സ്റ്റാമ്പിന്‍റെ ആനുകൂല്യം ലഭിച്ചിരുന്ന അന്പതിനായിരത്തോളം പേർ ജനുവരി മുതൽ പുതിയ ജോലി കണ്ടെത്തിയില്ലെങ്കിൽ ആനുകൂല്യം നഷ്ടപ്പെടുമെന്ന് ഫെ‍ഡറൽ ഗവൺമെന്‍റിന്‍റെ അറിയ
ഷിക്കാഗോയിൽ 50,000 പേർക്ക് ഫുഡ് സ്റ്റാമ്പ് ആനുകൂല്യം എടുത്തുകളഞ്ഞു
ഷിക്കാഗോ: ഷിക്കാഗോ കുക്ക് കൗണ്ടിയിൽ ഫുഡ് സ്റ്റാമ്പിന്‍റെ ആനുകൂല്യം ലഭിച്ചിരുന്ന അന്പതിനായിരത്തോളം പേർ ജനുവരി മുതൽ പുതിയ ജോലി കണ്ടെത്തിയില്ലെങ്കിൽ ആനുകൂല്യം നഷ്ടപ്പെടുമെന്ന് ഫെ‍ഡറൽ ഗവൺമെന്‍റിന്‍റെ അറിയിപ്പിൽ പറയുന്നു.

50 വയസുനു താഴെയുള്ളവർ മൂന്നു വർഷ പരിധിക്കുള്ളിൽ 30 മണിക്കൂറെങ്കിലും ജോലി ചെയ്തിട്ടില്ലെങ്കിൽ മൂന്നു മാസത്തെ ഫു‍ഡ് സ്റ്റാമ്പ് ആനുകൂല്യം നഷ്ടപ്പെടും. മാത്രവുമല്ല ആഴ്ചയിൽ 20 മണിക്കൂർ ജോലി സംബന്ധിച്ചു പരിശീലനം നടത്തണമെന്നും അറിയിപ്പിൽ പറയുന്നു.

ഷിക്കാഗോയിലെ 1.8 മില്യണോളം ഫുഡ്ഫെസ്റ്റ് ആനുകൂല്യം വാങ്ങുന്നവരിൽ പ്രായമുള്ളവരോ, കുട്ടികളോ, അംഗവൈകല്യം സംഭവിച്ചവരോ ഉണ്ടാകാം അവരെ ഈ ഉത്തരവ് ബാധിക്കുകയില്ല.

1990 മധ്യത്തിൽ നിലവിൽ വന്ന ഫെഡറൽ നിയമത്തിൽ ആദ്യമായാണ് ഇത്തരമൊരു ഒരു നിയന്ത്രണം ഏർപ്പെടുത്തുന്നത്. കുക്ക് കൗണ്ടിയിൽ മാത്രം 8,26,000 പേർക്കാണ് ഇപ്പോൾ ഫുഡ് സ്റ്റാമ്പ് ആനുകൂല്യം ലഭിക്കുന്നത്. ഇതിൽ 50,000 ൽ അധികം പേർക്കാണ് മുകളിൽ പറഞ്ഞ വ്യവസ്ഥ ബാധമാകുന്നത്.

റിപ്പോർട്ട്:പി.പി. ചെറിയാൻ