+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മണ്ഡലകാല ആഘോഷങ്ങളുമായി ഓം

ലോസ് ആഞ്ചലസ്: മണ്ഡല മകരവിളക്ക് ആഘോഷങ്ങളുമായി കലിഫോർണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓം. മണ്ഡലകാലാരംഭം മുതൽ സമാപനംവരെ എല്ലാ ശനിയാഴ്ചകളിലും അയ്യപ്പ പൂജയും ഭജനയും ഒരുക്കിക്കൊണ്ട്‌ നടത്തുന്ന ഭക്തിസ
മണ്ഡലകാല ആഘോഷങ്ങളുമായി ഓം
ലോസ് ആഞ്ചലസ്: മണ്ഡല -മകരവിളക്ക് ആഘോഷങ്ങളുമായി കലിഫോർണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓം. മണ്ഡലകാലാരംഭം മുതൽ സമാപനംവരെ എല്ലാ ശനിയാഴ്ചകളിലും അയ്യപ്പ പൂജയും ഭജനയും ഒരുക്കിക്കൊണ്ട്‌ നടത്തുന്ന ഭക്തിസാന്ദ്രമായ ആഘോഷങ്ങൾക്ക് ഇക്കഴിഞ്ഞ ശനിയാഴ്ച ചീനൊ ഹിൽസിൽ തുടക്കമിട്ടു.

ഭക്ത ജനങ്ങളുടെ സൗകര്യാർഥം വിവിധ സിറ്റികളിലായാണ് പ്രത്യേക പരിപാടികൾ. ഡിസംബർ 28 ന് സെറിട്ടോസിൽ നടക്കുന്ന മഹാ പൂജയോടെ ഈ വർഷത്തെ മണ്ഡലകാലാഘോഷങ്ങൾ സമാപിക്കുമെന്നു പരിപാടികൾക്ക് ഏകോപനംനൽകുന്ന ഡയറക്ടർ രവി വെള്ളത്തേരി അറിയിച്ചു.

ആഘോഷങ്ങളിൽ പങ്കുചേരുന്നതിനു എല്ലാ ഭക്തജങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഓം പ്രസിഡന്‌ഖ് വിനോദ് ബാഹുലേയൻ, സെക്രട്ടറി സുനിൽ രവീന്ദ്രൻ, ട്രഷറർ രമ നായർ എന്നിവർ അറിയിച്ചു.

കൂടുതൽ കൂടുതൽ വിവരങ്ങളും പൂജാ കേന്ദ്രങ്ങളും www.ohmcalifornia.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

റിപ്പോർട്ട്: സാൻഡി പ്രസാദ്