ഷിക്കാഗോ: ഷിക്കാഗോയിലെയും പരിസര പ്രദേശങ്ങളിലെയും പോസ്റ്റല്‍ പ്ലാന്റുകളിലും ഓഫീസുകളിലും ജോലി ചെയ്യുന്ന മലയാളി പോസ്റ്റല്‍ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സംഗമം ഡെസ് പ്ലെയിന്‍സിലുള്ള ക്നാനായ സെന്ററിൽ വിവിധ പരിപാടികളോടെ നടന്നു.
ഫാ. ബിന്‍സ് ചേത്തലില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു . പ്രശസ്ത സിനിമാതാരം പ്രേം പ്രകാശ് , ഇല്ലിനോയിസ് സ്റ്റേറ്റ് പ്രധിനിധി സ്ഥാനാര്‍ഥി കെവിന് ഓലിക്കല്‍ എന്നിവര്‍ ആശംസകൾ നേർന്നു സംസാരിച്ചു. തുടര്‍ന്നു ഷിക്കാഗോയിലെ വിവിധ പ്ലാന്റുകളിലും ഓഫീസുകളിലും സേവനം ചെയ്യുന്ന പോസ്റ്റല്‍ ജീവനക്കാരെ ആദരിച്ചു. പോസ്റ്റല്‍ കുടുംബത്തിലെ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
പോസ്റ്റല്‍ വകുപ്പില്‍ പ്ലാന്റ് മാനേജര്‍ ആയ ജോസ് തെക്കേക്കര സംസാരിച്ചു . തുടര്‍ന്ന് കുട്ടികള്‍ ഒന്നുചേര്‍ന്ന് അവതരിപ്പിച്ച ഡാന്‍സിനുശേഷം അച്ചീവ് റിയാലിറ്റി സ്പോണ്സര് ചെയ്ത സമ്മാനങ്ങള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു . ജോര്‍ജ് പണിക്കരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഗാനമേളയില്‍ നിരവധി പോസ്റ്റല്‍ കുടുംബാംഗങ്ങള്‍ ഗാനങ്ങള്‍ ആലപിച്ചു .
പരിപാടികള്‍ക്ക് ആഷ്ലി ജോര്‍ജ് സ്വാഗതവും സിബു മാത്യു കൃതജ്ഞതയും പറഞ്ഞു .കുടുംബ സംഗമത്തില്‍ സജി പൂതൃക്കയില്‍ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു . ആഷ്ലി ജോര്‍ജ് , സണ്ണി ജോണ്‍, നിമ്മി സാജന് , സിബു മാത്യു , തോമസ് മാത്യു എന്നിവര്‍ അടങ്ങിയ കമ്മറ്റിയാണ് ഈ വര്‍ഷത്തെ പോസ്റ്റല്‍ സംഗമത്തിന് നേതൃത്വം നല്‍കിയത്. മലബാര്‍ കാറ്ററിംഗ്സ് സംഗമത്തിന്റെ ഭക്ഷണം ക്രമീകരിച്ചു . ജെബി സൗണ്ട് ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു . മോനു വര്‍ഗീസ് ഫോട്ടോഗ്രാഫി നിര്‍വഹിച്ചു .
റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം