+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിത അംബാനി ന്യൂയോർക്ക് മെട്രോപോളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് ഹൊണററി ട്രസ്റ്റി

ന്യൂയോർക്ക്: റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർ പേഴ്സനുമായ നിത അംബാനിയെ അമേരിക്കയിലെ കലകളുടെ ശക്തി ശ്രോതസായ ന്യൂയോർക്ക് മെട്രോ പോളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് ഹോണററി ട്രസ്റ്റിയായി തെരഞ്ഞെടുത്തു.നവംബർ 1
നിത അംബാനി ന്യൂയോർക്ക് മെട്രോപോളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് ഹൊണററി ട്രസ്റ്റി
ന്യൂയോർക്ക്: റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർ പേഴ്സനുമായ നിത അംബാനിയെ അമേരിക്കയിലെ കലകളുടെ ശക്തി ശ്രോതസായ ന്യൂയോർക്ക് മെട്രോ പോളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് ഹോണററി ട്രസ്റ്റിയായി തെരഞ്ഞെടുത്തു.

നവംബർ 12നു മ്യൂസിയം ചെയർമാൻ ഡാനിയേൽ ബ്രോസ്തിയാണു ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ കലയേയും സംസ്കാരത്തെയും സംരക്ഷിക്കുന്നതിനു നിത കാണിച്ച പ്രത്യേക താത്പര്യമാണ് ഈ സ്ഥാനത്തേക്കു തെരഞ്ഞെടുക്കാൻ കാരണമെന്ന് ചെയർമാൻ പറഞ്ഞു.

5000 വർഷം വരെ പഴക്കമുള്ള കരകൗശല വസ്തുക്കളും പ്രാചീന ശിൽപങ്ങളും സംരക്ഷിക്കപ്പെടുന്ന മ്യൂസിയത്തിന്‍റെ വികസനത്തിൽ റിലയൻസ് ഫൗണ്ടേഷൻ സഹകരിച്ചതു നന്ദിയോടെ സ്മരിക്കുന്നുവെന്ന് ചെയർമാൻ പറഞ്ഞു. ഇന്‍റർനാഷൻ ഒളിംപിക്സ് കമ്മിറ്റിയിൽ ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിച്ച വനിതയാണ് നിത അംബാനി. അംബാനി എഡ്യുക്കേഷൻ ഫൗണ്ടേഷൻ 12,000 വിദ്യാർഥികളുടെ വിദ്യാഭ്യാസം പൂർത്തികരിക്കുന്നതിനു സഹായം നൽകിയിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ