+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോമാ 2020 ഇലക്ഷൻ ഡിബേറ്റ് ന്യൂയോർക്കിൽ

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് എംപയര്‍ റീജന്‍റ് ആഭിമുഖ്യത്തില്‍ ഫോമാ 2020 ഇലക്ഷന്‍ ഡിബേറ്റ് യോങ്കേഴ്‌സില്‍ 2020 ഏപ്രിലിൽ നടക്കുമെന്ന് ആര്‍.വി.പി. ഗോപിനാഥ കുറുപ്പ്, റീജണല്‍ സെക്രട്ടറി ഷോബി ഐസക് എന്നിവര്
ഫോമാ 2020 ഇലക്ഷൻ ഡിബേറ്റ് ന്യൂയോർക്കിൽ
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് എംപയര്‍ റീജന്‍റ് ആഭിമുഖ്യത്തില്‍ ഫോമാ 2020 ഇലക്ഷന്‍ ഡിബേറ്റ് യോങ്കേഴ്‌സില്‍ 2020 ഏപ്രിലിൽ നടക്കുമെന്ന് ആര്‍.വി.പി. ഗോപിനാഥ കുറുപ്പ്, റീജണല്‍ സെക്രട്ടറി ഷോബി ഐസക് എന്നിവര്‍ അറിയിച്ചു.

എംപയര്‍ റീജന്‍റ് കണ്‍വന്‍ഷന്‍റെ സമാപനത്തോടനുബന്ധിച്ചാണ് ഡിബേറ്റ് സംഘടിപ്പിക്കുന്നത്.ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ് ചെയര്‍മാനും മുൻ ജൂഡിഷൽ കൗൺസിൽ ചെയർ തോമസ് കോശി, മുൻ ജോയിന്‍റ് ട്രഷറർ ജോഫ്രിന്‍ ജോസ് എന്നിവര്‍ കോ ചെയര്‍മാന്‍മാരായും വിവിധ കമ്മിറ്റികള്‍ കണ്‍വന്‍ഷന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

ഫോമാ ട്രഷറര്‍ ഷിജു ജോസഫാണ് ജനറല്‍ കണ്‍വനീനര്‍. ഷോളി കുമ്പിളുവേലിയാണ് മീഡിയ കോഓര്‍ഡിനേറ്റര്‍. കണ്‍വന്‍ഷനോടനുബന്ധിച്ച് യൂത്ത് ഫെസ്റ്റിവലും നടത്തുന്നുണ്ട്. മത്സരങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും. ആശിഷ് ജോസഫാണ് ഫെസ്റ്റിവല്‍ കോഓര്‍ഡിനേറ്റര്‍. സുരേഷ് നായര്‍, ജോസ് മലയില്‍, അഭിലാഷ് ജോര്‍ജ്, ഫോമാ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി പ്രദീപ് നായര്‍ എന്നിവര്‍ ജോയിന്‍റ് കോഓര്‍ഡിനേറ്റര്‍മാരായിരിക്കും. ജി.കെ. നായര്‍ കോഓര്‍ഡിനേറ്റര്‍ ആയ ഹോസ്പിറ്റാലിറ്റി കമ്മിറ്റിയില്‍ മാത്യു പി. തോമസ്, ടോം സി. തോമസ്, തോമസ് മാത്യു(അനിയന്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

2020 ജൂലൈ 6 മുതല്‍ 10 വരെ റോയല്‍ കരീബിയന്‍ ആഢംബര കപ്പലില്‍ നടക്കുന്ന ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷനിലാണ് ഫോമയുടെ 2020-22 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്.ഫോമാ ഇലക്ഷനില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളെയും ഒരേ വേദിയില്‍ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഈ ഡിബേറ്റില്‍, സ്ഥാനാര്‍ഥികള്‍ക്ക് അവരവരുടെ കഴിവും പ്രവര്‍ത്തന മികവും പ്രകടിപ്പിക്കുന്നതിനുള്ള അവസരം കൂടിയാണ്. നിലവിലുള്ള സ്ഥാനാര്‍ഥികളില്‍ മാറ്റം വരാവുന്നതാണ്. ചിലര്‍ പിന്‍മാറുയും മറ്റ് ചിലര്‍ പുതിയതായി രംഗത്തു വരാനും സാധ്യതയുണ്ട്.

വിവരങ്ങള്‍ക്ക്: ജോണ്‍ സി. വര്‍ഗീസ് ഗോപിനാഥ കുറുപ്പ് എന്നിവരുമായി ബദ്ധപ്പെടുക.

റിപ്പോർട്ട്: ഷോളി കുന്പിളുവേലി