+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സർഗോത്സവം; കുട്ടികളുടെ ചിത്ര കലാ മത്സര വിജയികൾ

ദുബായ്: യുഎഇ ദേശീയദിനാഘോഷത്തിന്‍റെ ഭാഗമായി ദുബായ് കെഎംസിസി ഭാഗമായി നടത്തി വരുന്ന സർഗോത്സവം 2019 ന്‍റെ ചിത്ര കലാ മത്സരത്തില്‍ കുട്ടികളുടെ വിഭാഗത്തിൽ പെൻസിൽ ഡ്രോയിംഗ് സീനിയർ വിഭാഗത്തിൽ സമാൽ മുഹമ്മ
സർഗോത്സവം; കുട്ടികളുടെ ചിത്ര കലാ മത്സര വിജയികൾ
ദുബായ്: യുഎഇ ദേശീയദിനാഘോഷത്തിന്‍റെ ഭാഗമായി ദുബായ് കെഎംസിസി ഭാഗമായി നടത്തി വരുന്ന സർഗോത്സവം 2019 ന്‍റെ ചിത്ര കലാ മത്സരത്തില്‍ കുട്ടികളുടെ വിഭാഗത്തിൽ പെൻസിൽ ഡ്രോയിംഗ് സീനിയർ വിഭാഗത്തിൽ സമാൽ മുഹമ്മദ് ഒന്നാം സ്ഥാനം നേടി. ആമിന നൗഷാദ്, ഫാത്തിമ ഫൈസൽ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

കളറിംഗിൽ ഫാത്തിമ ഫൈസൽ ഒന്നാം സ്ഥാനം നേടിയപ്പോൾ രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹത നേടിയത് ആമിന നൗഷാദ്, മനാൽ അബ്ദുൽ റഷീദുമാണ്.

ജൂണിയർ വിഭാഗം പെൻസിൽ ഡ്രോയിംഗ് റൗഹ സൊഹറിൻ ഒന്നാമതും രത്തൻ രാമകൃഷ്ണൻ, ഷഹാബാ എം തൊട്ടടുത്ത രണ്ടും മൂന്നും സ്ഥാനം നേടി. കളറിംഗ് മത്സരത്തിൽ രത്തൻ രാമകൃഷ്ണൻ ഒന്നാമതായി. റൗഹ സൊഹറിൻ, ഫാത്തിമ മിൻഹ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾക്കു അർഹത നേടി. ചിത്ര രചന രംഗത്ത് ശ്രദ്ധേയരായ നദീം മുസ്തഫ, ഷൈനി ബിജു എന്നിവർ വിധി കർത്താക്കളായി.

റിപ്പോർട്ട്: നിഹ് മത്തുള്ള തൈയിൽ