+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി.എച്ച്.മുഹമ്മദ് കോയയുടെ ജീവചരിത്ര പുസ്തകം പ്രകാശനം ചെയ്തു

റിയാദ് : മുസ് ലിം ലീഗിന്‍റെ സമുന്നത നേതാവും കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രിയുമായിരുന്ന 'സിഎച്ച് മുഹമ്മദ് കോയയുടെ രാഷ്ട്രീയ ജീവചരിത്രം' എന്ന പുസ്തകത്തിന്‍റെ അഞ്ചാം പതിപ്പിന്‍റെ സൗദി തല പ്രകാശനം നിർവഹ
സി.എച്ച്.മുഹമ്മദ് കോയയുടെ  ജീവചരിത്ര പുസ്തകം പ്രകാശനം ചെയ്തു
റിയാദ് : മുസ് ലിം ലീഗിന്‍റെ സമുന്നത നേതാവും കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രിയുമായിരുന്ന 'സിഎച്ച് മുഹമ്മദ് കോയയുടെ രാഷ്ട്രീയ ജീവചരിത്രം' എന്ന പുസ്തകത്തിന്‍റെ അഞ്ചാം പതിപ്പിന്‍റെ സൗദി തല പ്രകാശനം നിർവഹിച്ചു. അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉസ്മാനലി പാലത്തിങ്ങൽ മുഹമ്മദ് കോയ തങ്ങൾക്ക് കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.

ഗ്രേസ് എഡ്യൂക്കേഷണൽ അസോസിയേഷനാണ് എംസി വടകര എഴുതിയ പുസ്തകത്തിന്‍റെ പുതിയ പതിപ്പ് പുറത്തിറക്കിയിട്ടുള്ളത്. ഉസ്മാനലി പാലത്തിങ്ങലാണ് ഈ പുസ്തകം പുനഃപ്രസിദ്ധീകരിക്കുവാനുള്ള സാമ്പത്തിക സഹായം നൽകിയിട്ടുള്ളത്.

ഗ്രേസ് എഡ്യൂക്കേഷണൽ അസോസിയേഷൻ റിയാദ് ചാപ്റ്റർ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ ഗ്രേസ് ജനറൽ സെക്രട്ടറി അഷ്റഫ് തങ്ങൾ ചെട്ടിപ്പടി അധ്യക്ഷത വഹിച്ചു.
കേരളത്തിൽ മുസ് ലിം-ന്യൂനപക്ഷ രാഷ്ട്രീയത്തിന്‍റെ രാജശിൽപ്പിയായി സഹൃദയ കേരളത്തിന്‍റെ മനോദർപ്പണത്തിൽ ഇന്നും തെളിഞ്ഞു നിൽക്കുന്ന സി എച്ചിന്റെ രാഷ്ട്രീയ ജീവിതം വരച്ച് കാണിക്കുന്ന പുസ്തകം 1947 മുതൽ സി.എച്ച് മുഹമ്മദ് കോയ മരിക്കുന്നതു വരെയുള്ള കേരള രാഷ്ട്രീയ ചരിത്രം പ്രതിപാദിക്കുന്ന കൃതികൂടിയാണ്.

അഷ്റഫ് കൽപകഞ്ചേരി, ബഷീർ താമരശേരി, സത്താർ താമരത്ത്, മുനീർ വാഴക്കാട്, അസീസ് വെങ്കിട്ട, കെ.പി.മുഹമ്മദ് കളപ്പാറ, മുജീബ് ഇരുമ്പിഴി, ഷാഫി കരുവാരക്കുണ്ട്, ഹബീബ് പട്ടാമ്പി, ഷാഫി മാസ്റ്റർ ചിറ്റത്തുപാറ, ഷൗക്കത്ത് കടമ്പോട്ട് ജാഫർ തങ്ങൾ എന്നിവർ പ്രസംഗിച്ചു.

അഷ്റഫ് മോയൻ, യൂനുസ് കൈതക്കോടൻ, ശരീഫ് അരീക്കോട്, ഹംസത്തലി പനങ്ങാങ്ങര, അബ്ദുൽ കലാം മാട്ടുമ്മൽ, ബഷീർ വേങ്ങര, റാഷിദ് കോട്ടുമല, അർഷദ് തങ്ങൾ ചെട്ടിപ്പടി, ഷക്കീൽ തിരൂർക്കാട്, റഫീഖ് ചെറുമുക്ക്, ഇസ്മായിൽ സി.വി, റാഷീദ് വരിക്കോടൻ, സക്കീർ താഴേക്കോട്, നവാസ് കുറുങ്ങോട്ടിൽ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്:ഷക്കീബ് കൊളക്കാടൻ