+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗത്ത് ഏഷ്യൻ റിപ്പബ്ലിക്കൻ കൊയലേഷൻ ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു

ന്യൂജേഴ്സി: 2018 ൽ രൂപീകൃതമായ സൗത്ത് ഏഷ്യൻ റിപ്പബ്ലിക്കൻ കൊയലേഷൻ അടുത്ത വർഷം നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപിന്‍റെ വിജയത്തിനുവേണ്ടി പ്രവർത്തിക്കുവാൻ തീരുമാനിച്ചതായി സ്ഥാപക ചെയർമാൻ ഹേമന്ത
സൗത്ത് ഏഷ്യൻ റിപ്പബ്ലിക്കൻ കൊയലേഷൻ ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു
ന്യൂജേഴ്സി: 2018- ൽ രൂപീകൃതമായ സൗത്ത് ഏഷ്യൻ റിപ്പബ്ലിക്കൻ കൊയലേഷൻ അടുത്ത വർഷം നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപിന്‍റെ വിജയത്തിനുവേണ്ടി പ്രവർത്തിക്കുവാൻ തീരുമാനിച്ചതായി സ്ഥാപക ചെയർമാൻ ഹേമന്ത് ബട്ട് അറിയിച്ചു.

ന്യുജേഴ്സി റോയൽ ആൽബർട്ട് പാലസിൽ ചേർന്ന സംഘടനയുടെ യോഗം ഐകകണ്ഠേന ട്രംപിന്‍റെ വിജയത്തിനുവേണ്ടി രംഗത്തിറങ്ങുവാൻ തീരുമാനിച്ചത്. ട്രംപ് തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്ന ന്യുജേഴ്സിയിൽ നിന്നുള്ള പ്രമുഖ റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ യോഗത്തിൽ പ്രസംഗിച്ചു.ന്യൂജേഴ്സി, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി മലയാളികൾ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.

അമേരിക്ക ഗ്രേറ്റ് എഗെയ്ൻ മൂവ്മെന്‍റ് 2020ലും സജീവമായി നിലനിൽക്കുമെന്നും ഈ ലക്ഷ്യം നിറവേറ്റുന്നതിന് സഹകരണം നൽകുമെന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. ട്രംപിന്‍റെ വിജയം ഈ സാഹചര്യത്തിൽ അനിവാര്യമാണെന്നും ലോക രാഷ്ട്രങ്ങളുടെ നെറുകയിൽ അമേരിക്ക എത്തണമെങ്കിൽ ട്രംപിന്‍റെ നിലപാടുകൾ നിർണായകമാണെന്നും യോഗം അഭിപ്രായപ്പെട്ടു. കൊയലേഷൻ ഫെയ്സ് ബുക്ക് പേജിൽ പ്രവർത്തനത്തിന്‍റെ വിവിധ ഘട്ടങ്ങൾ പരസ്യപ്പെടുത്തുമെന്നും ചെയർമാൻ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ