+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മധുരം മലയാളം ടോസ്റ്റ്‌ മാസ്റ്റര്‍ ക്ലബിന് പുതിയ നേതൃത്വം

ദമാം: കിഴക്കന്‍ പ്രവിശ്യയിലെ സാംസ്കാരിക കൂട്ടായ്മയായ മധുരം മലയാളം ‎ടോസ്റ്റ്മാസ്റ്റെര്‍സ് ക്ലബിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി രാജു ജോർജ് ( പ്രസിഡന്‍റ് ) വൈസ് പ്രസിഡന്‍റുമാരായി റിയാസ് അഹമ്മദ്
മധുരം മലയാളം ടോസ്റ്റ്‌ മാസ്റ്റര്‍ ക്ലബിന് പുതിയ നേതൃത്വം
ദമാം: കിഴക്കന്‍ പ്രവിശ്യയിലെ സാംസ്കാരിക കൂട്ടായ്മയായ മധുരം മലയാളം ‎ടോസ്റ്റ്മാസ്റ്റെര്‍സ് ക്ലബിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി രാജു ജോർജ് ( പ്രസിഡന്‍റ് ) വൈസ് പ്രസിഡന്‍റുമാരായി റിയാസ് അഹമ്മദ് (വിദ്യാഭ്യാസം), മുഹമ്മദ്‌ ഹനീഫ (മെമ്പര്‍ഷിപ്പ്), മുഹമ്മദ്‌ യൂസുഫ് (പൊതുജന സമ്പര്‍ക്കം) എന്നിവരേയും ‎ഷിജില ഹമീദ് (സെക്രട്ടറി) , ‎ഷാജി മുഹമ്മദ്‌ കുഞ്ഞ് (ട്രഷറർ) ഫൈസല്‍ മുഹമ്മദ്‌ (സര്‍ജന്റ് അറ്റ്‌ ‎ആംസ്) എന്നിവരെയും തെരഞ്ഞെടുത്തു.

ഡിവിഷന്‍ എഫ് ഡയറക്ടര്‍ സിയ ഉർ റഹ്മാന്‍ ‎ന്‍റെ സാന്നിധ്യത്തില്‍ ഏരിയ ഡയറക്ടർ സലിം മുഹമ്മദ്‌ തെരഞ്ഞെടുപ്പു നടപടി ക്രമങ്ങള്‍ നിയന്ത്രിച്ചു.‎ മുൻപ്രസിഡന്‍റുമാരായ ബാലചന്ദ്രൻപിള്ള, ശങ്കരന്‍ ഉണ്ണി, ഹനീഫ പെരിഞ്ചീരി, എന്നിവര്‍ യോഗനടപടികള്‍ക്ക് നേതൃത്വം നല്‍കി. സ്വാലിഹ്ഹൈദര്‍, , മുഹമ്മദ്‌ അലി, ഹബീബ് അബാടന്‍, ഖദീജ ഹബീബ്‌, നാസര്‍ ഖാദര്‍, ആശിക് റഹ്മാന്‍, മുഹമ്മദ്‌ മുനീര്‍,ഹമീദ് മരക്കാശേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മലയാളികൾ മലയാളത്തെ മറക്കുന്ന ഈ കാലഘട്ടത്തില്‍ മാതൃഭാഷയെ ‎സ്നേഹിക്കുന്ന ഒരു കൂട്ടം പ്രവാസികള്‍ ചേര്‍ന്ന് ടോസ്റ്റ്‌ മാസ്റ്റര്‍ ‎ഇന്‍റര്‍നാഷനലുമായി (Reg.No.2807848) സഹകരിച്ച് രൂപം കൊടുത്ത മധുരം മലയാളം ‎കഴിഞ്ഞ ആറുവര്‍ഷമായി ദമാമില്‍ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിച്ച് ‎വരുന്നു. നേതൃത്വപരമായ കഴിവുകളെ പോഷിപ്പിച്ച്‌ തങ്ങളുടെ ഉള്ളിലുള്ള ആശയങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ ‎എങ്ങനെ തന്മയത്വത്തോടേയും പേടിയില്ലാതെയും പ്രസംഗങ്ങളിലൂടെ അവതരിപ്പിക്കാമെന്നതടക്കം സംഘടനാ പാടവം വർധിപ്പിക്കുന്നതിന് ഉതകുന്ന കാര്യങ്ങളിൽ പരിശീലനം നൽകി വരുന്നത് കൂടാതെ അംഗങ്ങൾക്ക്‌ മലയാള ഭാഷയിലുള്ള അറിവ്‌ വർധിപ്പിക്കുന്നതിനും മധുരം മലയാളം ക്ലബ് രണ്ടാഴ്ച കൂടുന്ന എല്ലാ ഞായറാഴ്ചകളിലും ദാറുല്‍സിഹ മെഡിക്കൽ സെന്‍റര്‍ ഹാളില്‍ സംഘടിപ്പിക്കുന്ന യോഗങ്ങൾ കൊണ്ട് സാധിക്കുന്നു. കുട്ടികളിലെ നേതൃത്വപരമായ കഴിവുകൾ കണ്ടെത്തുന്നതിനായി മധുരം മലയാളം ക്ലബിനു കീഴിൽ ഗേവൽ ക്ലബും പ്രവർത്തിച്ചു വരുന്നു.

ക്ലബില്‍ അംഗങ്ങളാകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 0500655281-0549282499-0567708530 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം