+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അംഗന അവാർഡുകൾ സമ്മാനിച്ചു

റിയാദ്: സൗദിയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകളെ കണ്ടെത്തി ആദരിക്കുന്നതിന്‍റെ ഭാഗമായി ഫ്രന്‍റ്സ് ക്രിയേഷന്സ് നെസ്റ്റോ ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് സംഘടിപ്പിച്ച കെഎസ്എ അംഗന സൂപ്പർ വുമൺ എക്
അംഗന അവാർഡുകൾ സമ്മാനിച്ചു
റിയാദ്: സൗദിയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകളെ കണ്ടെത്തി ആദരിക്കുന്നതിന്‍റെ ഭാഗമായി ഫ്രന്‍റ്സ് ക്രിയേഷന്സ് നെസ്റ്റോ ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് സംഘടിപ്പിച്ച കെഎസ്എ അംഗന സൂപ്പർ വുമൺ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു.

സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി കണ്ടെത്തിയ 12 പേർക്കും ജൂറിയുടെ പ്രത്യേക പരാമര്ശമുള്ള മൂന്നു പേർക്കുമാണ് അവാർഡുകൾ സമ്മാനിച്ചത്.

നെസ്റ്റോ അസീസിയ ട്രെയിന്മാളിൽ നടന്ന ചടങ്ങിൽ ജി.ബി.ആര്.സി പ്രസിഡന്‍റും സൗദി പൗരപ്രമുഖനുമായ ഡോ. തൗഫീഖ് അല്സുവൈലം മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ എംബസി ഡിസിഎം ഡോ. പ്രദീപ് സിംഗ് രാജ് പുരോഹിത് ഉദ്ഘാടനം ചെയ്തു. ഫ്രന്‍റ്സ് ക്രിയേഷൻസ് പ്രസിഡന്‍റ് ഉബൈദ് എടവണ്ണ അധ്യക്ഷത വഹിച്ചു. റിയാദിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളില് പ്രവര്ത്തിക്കുന്ന അഹമ്മദ് കോയ സിറ്റി ഫ്ലവർ, പി.എൻ. സാജൻ, ഡോ. സയിദ് മസൂദ്, മുഹമ്മദ് ബസീത്, മുജീബ് ഹൈജീൻ മീറ്റ്ലാൻഡ്, ശിഹാബ് കൊട്ടുകാട്, അറബ്കോ രാമചന്ദ്രന്, ഇബ്രാഹീം സുബ്ഹാന്, ഡോ. അൻവർ, റഷീദ്, റാഫി കൊയിലാണ്ടി, ഹംസ വള്ളിക്കാപ്പറ്റ, ഹൈദര്, ഡോ. അഷ്റഫ്, ഡോ. ദില്ശാദ്, ഡോ.സഈദ്, അബ്ദുൾ മജീദ്, അബ്ദുല്ല വല്ലാഞ്ചിറ, സത്താര് കായംകുളം, സലീം കളക്കര, മാധ്യമ പ്രവര്ത്തകരായ വി.ജെ നസറുദ്ദീന്, ഷംനാദ് കരുനാഗപ്പള്ളി, ജയന് കൊടുങ്ങല്ലൂര്, അക്ബര് വേങ്ങാട്ട്, ഷഫീഖ് കിനാലൂർ എന്നിവർ സംബന്ധിച്ചു.

കെ.എം.സി.സി വനിതാവിംഗിന് വേണ്ടി പ്രസിഡന്‍റ് നദീറ ശംസുദ്ദീന് അവാര്ഡ് ഏറ്റുവാങ്ങി. ഡോ. അമീന സെറീന് (ആതുര സേവനം), മീരാ റഹ്മാന് (വിദ്യാഭ്യാസം), ഖദീജ ഹബീബ് (സാംസ്കാരികം), ഹിബ സലാം (സംഗീതം), ഷഹീറ നസീര് (സാഹിത്യം), നൗഫിന സാബു (സാമൂഹികം), നിഖില സമീര് (മാധ്യമ പ്രവര്ത്തനം), ഷീനു നവീന് (ചിത്ര രചന), സുബി സജീന് (അഭിനയം), സിന്ധു സോമന് (നൃത്തം), ലിസ ജോജി (പാചകം) എന്നിവരോടൊപ്പം ജൂറിയുടെ പ്രത്യേക പരാമര്ശം നേടിയ നിഷ ബിനേഷ് (സംഗീതം), ഷംന നൗഷാദ് (പാചകം), യോഗാചാര്യ സൗമ്യ എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി.

അഹമ്മദ് കോയ സിറ്റി ഫ്ലവർ, ഡോ. സൈദ് മസൂദ്, പിഎന് സാജന്, മുഹമ്മദ് ബസീത് എന്നിവര് ആശംസകൾ നേർന്നു സംസാരിച്ചു. നെസ്റ്റോ മാനേജ്മെന്റ് പ്രതിനിധികളായ കെ.ഐ നാസര്, ഇംറാന് സേഠ്, ഷറീം എന്നിവരോടൊപ്പം ജഷീര്, നിസാര്, ലാജ അഹദ്, സജ്ന സലീം, ജലീല് ആലപ്പുഴ, ഷിനോജ് എന്നിവര് പരിപാടിക്ക് നേതൃത്വം നല്കി. നവാസ് വള്ളിമാടുകുന്ന് സ്വാഗതവും അസീസ് കടലുണ്ടി നന്ദിയും പറഞ്ഞു. തുടർന്നു വിവിധ കലാപരിപാടികളും അരങ്ങേറി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ