+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാന്‍റിയാഗോയിൽ ഒരു കുടുംബത്തിലെ 5 പേർ കൊല്ലപ്പെട്ട നിലയിൽ

സാന്‍റിയാഗോ: പാരഡൈസ് ഹിൽ കമ്യൂണിറ്റിയിലെ ഒരു വീട്ടിലെ അഞ്ചു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാതാപിതാക്കളായ സബ്രീന റെസേറിയെ (29) ഓസെ വൽസിവ്യ(31) മക്കളായ എൻസി(3) സുറിൽ(5) സെത്ത് (11) എന്നിവരാണ് കൊല്
സാന്‍റിയാഗോയിൽ ഒരു കുടുംബത്തിലെ 5 പേർ കൊല്ലപ്പെട്ട നിലയിൽ
സാന്‍റിയാഗോ: പാരഡൈസ് ഹിൽ കമ്യൂണിറ്റിയിലെ ഒരു വീട്ടിലെ അഞ്ചു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാതാപിതാക്കളായ സബ്രീന റെസേറിയെ (29) ഓസെ വൽസിവ്യ(31) മക്കളായ എൻസി(3) സുറിൽ(5) സെത്ത് (11) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒൻപതു വയസുള്ള കുട്ടി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നു.

നവംബർ 16 നായിരുന്നു സംഭവം. സംഭവമറിഞ്ഞ് പോലീസ് വീട്ടിലെത്തുമ്പോൾ സ്ത്രീയും പുരുഷനും ഒരു കുട്ടിയും വീട്ടിൽ മരിച്ച നിലയിലായിരുന്നു. മറ്റു മൂന്നു കുട്ടികളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രണ്ടു പേർ പിന്നീട് മരിച്ചു. മറ്റുള്ളവരെ വെടിവച്ച ശേഷം പിതാവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

കൊല്ലപ്പെട്ട സബ്രീനയുടെ ഭർത്താവ് ഓസെക്കെതിരെ കോടതിയിൽ നിന്നും റിസ്ട്രെയ്ൻ ഓർഡർ വാങ്ങിയിരുന്നു. രണ്ടാഴ്ച മുൻപു കുടുംബ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്നു പോലീസ് ഈ വീട്ടിൽ എത്തിയിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നു കരുതുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ