+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജയിംസ് ഗ്രഹാം അന്തരിച്ചു

ഡാളസ് : ഫിഫാ വേൾഡ് കപ്പ് 1994–ൽ ഡാളസിലെ കോട്ടൻ ബൗൾ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരുന്നതിന് മുഖ്യ പങ്കുവഹിച്ച ജയിംസ് ഗ്രഹാം (72) ഹൃദയാഘാതത്തെ തുടർന്നു ഡാളസിൽ അന്തരിച്ചു.1994–ൽ അമേരിക്കയായിരുന്നു ഫിഫ വ
ജയിംസ് ഗ്രഹാം അന്തരിച്ചു
ഡാളസ് : ഫിഫാ വേൾഡ് കപ്പ് 1994–ൽ ഡാളസിലെ കോട്ടൻ ബൗൾ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരുന്നതിന് മുഖ്യ പങ്കുവഹിച്ച ജയിംസ് ഗ്രഹാം (72) ഹൃദയാഘാതത്തെ തുടർന്നു ഡാളസിൽ അന്തരിച്ചു.

1994–ൽ അമേരിക്കയായിരുന്നു ഫിഫ വേൾഡ് കപ്പിന് ആതിഥേയത്വം വഹിച്ചത്. അമേരിക്കയിലെ ഒൻപതു സ്ഥലങ്ങളിലായി നടന്ന വേൾഡ് കപ്പിൽ ഡാളസ് സ്ഥാനം പിടിച്ചത് 1980 ലെ ഡാളസ് മേയറായിരുന്ന അനറ്റ് സ്ടോസിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു.

ഫുട്ബോളിനെ കുറിച്ചു യാതൊരു അറിവുമില്ലാതിരുന്ന മേയർ ജയിംസിനോടായിരുന്നു ഇതിനെ കുറിച്ച് അഭിപ്രായമാരാഞ്ഞത്. 1988 ലായിരുന്നു അമേരിക്കയെ വേൾഡ് കപ്പിനായി ഫിഫ തിരഞ്ഞെടുത്തത്. ഡാളസിലെ കലാ– കായിക രംഗത്തെ അതികായകനായിരുന്നു ജയിംസ്. 1994–ൽ സ്പെയ്ൻ സൗത്ത് കൊറിയ, ജർമനി– സൗത്ത് കൊറിയ എന്നീ മത്സരങ്ങളാണ് ഡാളസിലെ കോട്ടൺ ബോൾ സ്റ്റേഡിയത്തിൽ അരങ്ങേറിയത്.1986–87 മേജർ ഇൻഡോർ സോക്കർ ലീഗ് ചാന്പ്യൻ ഡാളസ് സൈഡ് കിൽസ് പ്രസിഡന്‍റായിരുന്ന ജയിംസ്. ഡാളസ് ഫെയർ പാർക്കിന്‍റെ വികസനത്തിലും മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ഡാളസ് സിറ്റി സെന്‍റ് എ കിഡ് (Sent a Kid to Camp) പ്രോഗാമിന്‍റെ ഫൗണ്ടിംഗ് ചെയർമാൻ കൂടിയാണ്.

ഭാര്യയും രണ്ടു മക്കളും ഉൾപ്പെടുന്നതാണ് ജയിംസിന്‍റെ കുടുംബം. സ്പാർക്കർമാൻ / ഹിൽക്രാസ്റ്റ് ഫ്യൂണറൽ ഹോമിൽ ബുധനാഴ്ച (നവംബർ 20) പൊതുദർശനവും ലവേഴ്സ് ലൈൻ യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ചിൽ വ്യാഴാഴ്ച 3 ന് സംസ്കാര ശുശ്രൂഷയും നടക്കും.

റിപ്പോർട്ട്: പി.പി. ചെറിയാൻ