+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമേരിക്കയിൽ ഹേറ്റ് ക്രൈംസ് വർധിച്ചു വരുന്നതായി റിപ്പോർട്ട്

വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ക്രമാതീതമായി ഹേറ്റ് ക്രൈംസ് വർധിച്ചു വരുന്നതായി എഫ്ബിഐയുടെ ഏറ്റവും പുതിയ സർവേ വെളിപ്പെടുത്തുന്നു. നവംബർ 12നു പുറത്തുവിട്ട റിപ്പോർട്ടിൽ 2017 നുശേഷം ആന്‍റി സിഖ് ഹേറ്റ് ക്രൈ
അമേരിക്കയിൽ ഹേറ്റ് ക്രൈംസ് വർധിച്ചു വരുന്നതായി  റിപ്പോർട്ട്
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ക്രമാതീതമായി ഹേറ്റ് ക്രൈംസ് വർധിച്ചു വരുന്നതായി എഫ്ബിഐയുടെ ഏറ്റവും പുതിയ സർവേ വെളിപ്പെടുത്തുന്നു. നവംബർ 12നു പുറത്തുവിട്ട റിപ്പോർട്ടിൽ 2017 നുശേഷം ആന്‍റി സിഖ് ഹേറ്റ് ക്രൈം 200 ശതമാനമാണ് വർധിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഫെഡറൽ ബ്യൂറോ ഓഫ് ജസ്റ്റിസ് സ്റ്റാറ്റിക്സ് റിപ്പോർട്ടനുസരിച്ചു പ്രതിവർഷം ശരാശരി 250,000 ഹേറ്റ് ക്രൈം കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ട് ചെയ്യാതെ പോയ നിരവധി സംഭവങ്ങൾ കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ സംഖ്യ ഇതിലും ഉയരുമെന്നു സിക്ക് അമേരിക്കൻ ലീഗൽ ഡിഫൻസ് ആൻഡ് എഡ്യുക്കേഷൻ ഫണ്ട് ഡയറക്ടർ ഗുജറായ് സിംഗ് പറഞ്ഞു. മുസ്‌ലിം അമേരിക്കൻ കമ്യൂണിറ്റിയും ഹേറ്റ് ക്രൈംമിന് വിധേയമാകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഏഷ്യൻ അമേരിക്കൻ കമ്മ്യൂണിറ്റിയിൽ 2018 ൽ 148 സംഭവങ്ങളിൽ 177 പേരാണ് ഇരകളായിട്ടുള്ളത്.അമേരിക്കയിൽ ന്യൂനപക്ഷ സമൂഹങ്ങൾക്ക് നേരെ വർധിച്ചു വരുന്ന അക്രമ സംഭവങ്ങളിൽ ഏഷ്യൻ അമേരിക്കൻ വംശജരിൽ ആശങ്ക വർധിട്ടുണ്ട്. ഹേറ്റ് ക്രൈമിനെതിരെ ശക്തമായ നിയമ നിർമാണം ആവശ്യമാണെന്ന് മുസ്‍‌ലിം - സിക്ക് സമൂഹം ആവശ്യപ്പെട്ടു.

റിപ്പോർട്ട്: പി.പി. ചെറിയാൻ