+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സർഗോത്സവം മാപ്പിള കലാമേളയ്ക്ക് 29നു അരങ്ങുണരും

ദുബായ്: യുഎഇ ദേശീയ ദിനാഘോഷത്തിടനുബന്ധിച്ചു ദുബായ് കെഎംസിസി നടത്തുന്ന സർഗോത്സവം 2019 ന്‍റെ ഭാഗമായ മാപ്പിള കലാമേളയ്ക്ക് (മാപ്പിളപ്പാട്ട്, അറബനമുട്ട്, കോൽക്കളി, വട്ടപാട്ട്, ദഫ്‌മുട്ട് മത്സരങ്ങൾ) നവംബർ 29
സർഗോത്സവം മാപ്പിള കലാമേളയ്ക്ക് 29നു അരങ്ങുണരും
ദുബായ്: യുഎഇ ദേശീയ ദിനാഘോഷത്തിടനുബന്ധിച്ചു ദുബായ് കെഎംസിസി നടത്തുന്ന സർഗോത്സവം 2019 ന്‍റെ ഭാഗമായ മാപ്പിള കലാമേളയ്ക്ക് (മാപ്പിളപ്പാട്ട്, അറബനമുട്ട്, കോൽക്കളി, വട്ടപാട്ട്, ദഫ്‌മുട്ട് മത്സരങ്ങൾ) നവംബർ 29ന് (വെള്ളി) ഗർഹൂദ് എൻ.ഐ മോഡൽ സ്കൂളിൽ അരങ്ങുണരും.

ഇമ്പമാർന്ന ഇശലുകളുടെ അകമ്പടിയോടെ ചിട്ടയും ചടുലവുമായ താളമേളച്ചുവടുവെപ്പോടെ നടത്തുന്ന കലാപ്രദർശനത്തിനു ആവേശം നൽകാൻ മുൻകാലങ്ങളിലെപോലെ കാണികളിൽ ഈ വർഷം ക്ഷണിക്കപ്പെട്ട സഹൃദയ സമൂഹവും പ്രോത്സാഹനവുമായുണ്ടാകും.

സ്കൂൾ യുവജനോത്സവത്തിന്‍റെ മാന്വൽ അനുസരിച്ചു നടത്തുന്ന മത്സര പരിപാടിക്ക് അന്തിമരൂപം നൽകാൻ ചേർന്ന യോഗത്തിൽ സർഗോത്സവം ചെയർമാൻ അഷ്‌റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.കോ-ഓർഡിനേറ്റർ റിയാസ് മാണൂർ പരിപാടികൾ വിശദീകരിച്ചു.ജാസിം ഖാൻ തിരുവനന്തപുരം, അസീസ് പന്നിത്തടം, അബ്ദുൽറഹ്മാൻ വലിയപറമ്പ,സിദ്ധിഖ് മരുന്നൻ, കബീർ വയനാട്,ബഷീർ തിക്കോടി, ഷുഹൂദ് ബഫാഖി തങ്ങൾ,സിദ്ധിഖ് ചൗക്കി, നസീർ പാനൂർ, അമീൻ അബ്ദുൾകാദർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ നജീബ് തച്ചംപൊയിൽ സ്വാഗതവും റാഫി പള്ളിപ്പുറം നന്ദിയും പറഞ്ഞു. സാഹിത്യ മത്സരങ്ങൾ 22ന് അൽ ബറാഹ കെഎംസിസി ആസ്ഥാനത്ത് നടക്കും. പങ്കെടുക്കുന്നവർ ജില്ലാ മാനേജർമാരുമായി ബന്ധപ്പെടണമെന്നു സർഗോത്സവം കമ്മിറ്റി അറിയിച്ചു.

വിവരങ്ങൾക്ക്: 0556676846

റിപ്പോർട്ട്: നിഹ് മത്തുള്ള തൈയിൽ