കുവൈത്ത്: വിനോദവും വിജ്ഞാനപ്രദവുമായ പരിപാടികളോടെ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്) ബാലവേദിയുടെ ആഭിമുഖ്യത്തിൽ
ശിശുദിനാഘോഷം സംഘടിപ്പിച്ചു.
ഫോക് മംഗാഫ് ഹാളിൽ നടന്ന പരിപാടികൾക്ക് ഫോക് ബാലവേദി കൺവീനർ അനാമിക സോമൻ സ്വാഗതം ആശംസിച്ചു. ബാലവേദി കോഓർഡിനേറ്റർ വിനോദ് കുമാർ , രാജീവ് എം.വി എന്നിവർ നേതൃത്വം നൽകി.
നാടൻ പാട്ടും നാട്ടറിവുകളും എന്ന വിഷയത്തിൽ പൊലിക നാട്ടുകൂട്ടം അംഗമായ എ.എം സുനിൽരാജ് പരിപാടി അവതരിപ്പിച്ചു. തുടർന്നു പ്രശസ്ത മജീഷ്യനും മെന്റലിസ്റ്റുമായ സച്ചിൻ പലേരിയുടെ മാജിക് ഷോയും അരങ്ങേറി.
റിപ്പോർട്ട്: സലിം കോട്ടയിൽ