+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ മീഡിയാ ഫോറം കുടുംബ സംഗമം

റിയാദ്: റിയാദ് ഇന്ത്യൻ മീഡിയാ ഫോറം വാർഷിക കുടുംബ സംഗമം വിവിധ കലാ, സാംസ്കാരിക പരിപാടികളോടെ സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം സാമൂഹിക പ്രവര്ത്തകൻ വി.കെ.കെ അബാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് വി.ജെ. നസ
ഇന്ത്യൻ മീഡിയാ ഫോറം കുടുംബ സംഗമം
റിയാദ്: റിയാദ് ഇന്ത്യൻ മീഡിയാ ഫോറം വാർഷിക കുടുംബ സംഗമം വിവിധ കലാ, സാംസ്കാരിക പരിപാടികളോടെ സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം സാമൂഹിക പ്രവര്ത്തകൻ വി.കെ.കെ അബാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് വി.ജെ. നസ്റുദ്ദീന് അധ്യക്ഷത വഹിച്ചു. മുൻ ഭാരവാഹികളായ ഉബൈദ് എടവണ്ണ, സുലൈമാൻ ഊരകം, അഫ്താഫ് റഹ്മാന് എന്നിവരെ ചടങ്ങിൽ ആദരിച്ചു. നാസർ കാരക്കുന്ന്, ഇബ്രാഹിം സുബ്ഹാൻ എന്നിവർ ഉപഹാരം സമ്മാനിച്ചു.

ഷംനാദ് കരുനാഗപ്പളളി ആമുഖ പ്രഭാഷണം നടത്തി. ജലീൽ ആലപ്പുഴ, ഷഫീഖ് കിനാലൂർ, ജയൻ കൊടുങ്ങല്ലൂർ, ഹാരിസ് ചോല, ഷിബു ഉസ്മാൻ, മൈമൂന അബാസ്, സലിം പളളിയിൽ, നിഖില സമീർ, നൗഫിന സാബു എന്നിവർ പ്രസംഗിച്ചു. 'നെഹ്റുവിന്‍റെ കാഴ്ചപ്പാടുകള്' എന്ന വിഷയം ഷക്കീബ് കൊളക്കാടൻ അവതരിപ്പിച്ചു.

ജലീൽ കൊച്ചിന്, സുരേഷ് ആലപ്പുഴ, ഹിബ അബ്ദുസലാം, ഹനാന് ഷിഹാബ്, സഹല ഷമീർ എന്നിവർ ഗാനങ്ങള് ആലപിച്ചു. വിഷ്ണു വിജയൻ ചിട്ടപ്പെടുത്തിയ നൃത്തനൃത്യങ്ങളും അരങ്ങേറി. ജനറൽ സെക്രട്ടറി അക്ബര് വേങ്ങാട് സ്വാഗതവും ട്രഷറര് നൗഫല് പാലക്കാടൻ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ