റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ ബദിയ ഏരിയ ബദിയ യുണിറ്റ് അംഗമായിരുന്ന വി. ഹർഷകുമാറിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി. കഴിഞ്ഞ 27 വർഷമായി ബദിയയിൽ മജിലിസ് കട നടത്തിവരികയായിരുന്ന ഹർഷകുമാർ തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് സ്വദേശിയാണ്.
യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പു യോഗത്തിൽ പ്രസിഡന്റ് യാക്കോബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രജീഷ് എബ്രഹാം സ്വാഗതം പറഞ്ഞു. ഏരിയ രക്ഷാധികാരി കണ്‍വീനർ അലി കെ.വി, കേന്ദ്ര കമ്മറ്റി അംഗം ചന്ദ്രൻ തെരുവത്ത്, ഏരിയ സെക്രട്ടറി മധു ബാലുശേരി, ഏരിയ കമ്മിറ്റി അംഗങ്ങളായ കിഷോർ ഇ നിസാം, ദിനകരൻ, മധു പട്ടാന്പി, യുണിറ്റ് കമ്മറ്റി അംഗങ്ങളായ സത്യവാൻ, ശശികുമാർ, അഫ്സൽ നിസ്സാർ, ജാർനെറ്റ് നെൽസൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണറ്റിന്റെ ഉപഹാരം സെക്രട്ടറിയും യൂണിറ്റ് അംഗങ്ങളും ചേർന്നു നൽകി.