ഫ്ളോറിഡ: പൊതുപ്രവർത്തകനും സംഘാടകനുമായ സണ്ണി കൈതമറ്റം ഫോമ 2020 തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിക്കുന്നു. ഒർലാന്േറാ റീജനൽ യുണൈറ്റഡ് മലയാളി അസോസിയേഷന്റെ സജീവ പിന്തുണയോടുകൂടി പ്രസിഡന്റ് ചാക്കോച്ചൻ ജോസഫാണ് ഒരുമ മുൻ പ്രസിഡന്റ് കൂടിയായ സണ്ണി കൈതമറ്റത്തിന്റെ പേര് നാമനിർദ്ദേശം ചെയ്തിരിക്കുന്നത്.
നിലവിൽ ഫോമ സണ്‍ഷൈൻ റീജിയൻ രാഷ്ട്രീയകാര്യ സമിതിയുടെ സബ് കോർഡിനേറ്ററും ഒരുമയുടെ ഉപദേശക സമിതി ചെയർമാനുമാണ്. പൊതുപ്രവർത്തന രംഗത്തെ മുൻകാല പരിചയം ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
കോളേജ് യൂണിയൻ പ്രസിഡൻറ്, ലിയോ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ്, നേച്ചർ ക്ലബ് പ്രസിഡന്റ്, ഐബിഎം ക്ലബ് സെക്രട്ടറി തുടങ്ങിയ നിലകളിൽ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു കൈതമറ്റം. ഒർലാന്േറായിലെ കലാ സാംസ്ക്കാരിക സാമൂഹ്യക അദ്ധ്യാത്മീക രംഗങ്ങളിൽ നിറസാന്നിധ്യമായ സണ്ണി കൈതമറ്റത്തിന്റെ നേതൃത്വത്തിലാണ് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒരുമ പങ്കാളിത്വം വഹിച്ചുട്ടുള്ളത്.
കൊച്ചു കേരളത്തെ പിടിച്ചുകുലുക്കിയ കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിൽ സണ്ണി കൈതമറ്റം നിർവഹിച്ച ജീവകാരുണ്യ പ്രവർത്തനങ്ങളും ഭവന നിർമ്മാണ പ്രവർത്തനങ്ങളും വൻ വിജയമാക്കി തീർത്തത് അദ്ദേഹത്തിന്റെ ഉൗഷ്മളമായ സുഹൃത്ത് ബന്ധങ്ങൾ തന്നെയാണ്. തെരഞ്ഞെടുപ്പിൽ വിജയിക്കേണ്ടതിനായി ഏവരുടെയും സഹായവും സഹകരണവും അദ്ദേഹം അഭ്യർത്ഥിച്ചു. നിലവിൽ അഡ്വെന്റ് ഹെൽത്ത് ഹോസ്പിറ്റലിൽ എംആർഐ ഡിപ്പാർട്ടുമെന്റിൽ ജോലി ചെയ്തു വരുന്നു. ഭാര്യ ബീന. മക്കൾ: സ്റ്റെഫെന, മരിയ, ക്രിസ്റ്റീന.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം