ലിവർപൂൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മൂന്നാമത് ദേശീയ ബൈബിൾ കലോത്സവത്തിന് തിരി തെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആതിഥേയത്വം വഹിക്കുന്ന ലിവർപൂളിലെ സീറോ മലാബാർ സമൂഹത്തിനു വേണ്ടി വികാരി ജനറൽ കൂടിയായ റവ. ഫാ. ജിനോ അരീക്കാട്ട്, ചീഫ് കോഡിനേറ്റേഴ്സായ സിജി വൈദ്യാനത്ത്, റോമിൽസ് മാത്യു എന്നിവർ അറിയിച്ചു.
ശനിയാഴ്ച രാവിലെ ഒൻപതിന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ തിരിതെളിയ്ക്കുന്നതോടെ കലോത്സവത്തിന് തുടക്കമാകും. വികാരി ജനറൽമാരായ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, റവ. ഫാ. ജിനോ, അരീക്കാട്ട്, റവ. ഫാ. സജി മലയിൽ പുത്തൻപുര, റവ. ഫാ. ജോർജ് ചേലക്കൽ, രൂപതയിലെ മറ്റു വൈദികർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും. 9.30 മുതൽ മത്സരങ്ങൾ ആരംഭിക്കക്കും.
11 സ്റ്റേജുകളായിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. അഞ്ചു വിഭാഗങ്ങളിലായി പതിനാറു വ്യക്തിഗത ഇനങ്ങളും എട്ടു ഗ്രൂപ്പ് ഇനങ്ങളുമായി ആയിരത്തി മുന്നൂറോളം മത്സരാർഥികളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. കലോത്സവ നഗറിൽ പത്തര മുതൽ രണ്ടു മണിക്കൂർ ഇടവിട്ട് വിശുദ്ധ കുർബാനയും, ആരാധനയും ക്രമീകരിച്ചിട്ടുണ്ട്.
മത്സരം സംബന്ധിച്ചുള്ള നിർദേശങ്ങൾ വിവിധ റീജിയണൽ കോഡിനേറ്റർ മാർക്ക് നൽകിയിട്ടുണ്ട.് മത്സരങ്ങളുടെ കുറ്റമറ്റ നടത്തിപ്പിനായി വിപുലമായ വോളന്റീയർ കമ്മറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. രാവിലെ 8.30 മുതൽ കലോത്സവ നഗറിലെ പ്രത്യേകം തയാറാക്കിയിരിക്കുന്ന ഭക്ഷണശാലകളിൽ നിന്നും പ്രഭാതഭക്ഷണം ലഭ്യമാകും. ഭക്ഷണം ആവശ്യമുള്ളവർ സംഘാടക സമിതിയുമായി ്മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
എട്ടര മണിയോടെ ചെസ്റ്റ് നന്പറുകൾ രജിസ്ട്രേഷൻ ഡെസ്കിൽ നിന്നും ലഭ്യമായി തുടങ്ങും. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് .കോച്ചുകൾ പാർക്ക് ചെയ്യുവാനായി പ്രത്യേകം സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കോച്ചുകളിൽ എത്തുന്നവർ കലോത്സവ നഗറിൽ ആളുകളെ ഇറക്കിയ ശേഷം കോച്ചുകൾ പാർക്ക് ചെയ്യുവാനായി ലഭിച്ചിരിക്കുന്ന പാർക്കിംഗ് സ്ഥലങ്ങളിലേക്കു പോയി പാർക്ക് ചെയ്യേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി കലോത്സവം ചീഫ് കോഡിനേറ്റേഴ്സ് ആയ സിജി വൈദ്യാനത്ത് 7734303945 , റോമിൽസ് മാത്യു 07919988064എന്നിവരുമായി ബന്ധപ്പെടുക . ബ്രേക്ക് ഫാസ്റ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി അനിൽ ജോസഫ് 07848874489 , വർഗീസ് ആലുക്ക 07586458492 എന്നിവരുമായി ബന്ധപ്പെടുക.
കലോത്സവ നഗറിന്റെ അഡ്രസ്:
De La Salle Academy, Carr Ln E, L11 4SGLiverpool
കോച്ചുകൾ പാർക്ക് ചെയ്യാനുള്ള അഡ്രസ്: .ELECTRIC AVENUE , L110EL
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ദേശീയ ബൈബിൾ കലോത്സവം ശനിയാഴ്ച; മത്സരാർഥികളെ വരവേൽക്കാൻ ലിവർപൂൾ ഒരുങ്ങി
08:25 PM Nov 15, 2019 | Deepika.com