കുവൈത്ത് സിറ്റി: മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഇടുക്കി സ്വദേശി റോയ് ആന്റണി (47) ആണ് മരണമടഞ്ഞത്. അൽ വസാൻ കന്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു റോയ്. ഭാര്യ ഷൈനി ഫർവാനിയ ആശുപത്രിയിൽ സ്റ്റാഫ് നഴ്സാണ്. റോജിൻ റോയി ആന്റണി, റൊവീന റോയി ആന്റണി എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍