കുവൈത്ത് സിറ്റി : കുവൈത്തിലെ മാതാ അമൃതാനന്ദ മയി ഭക്തരുടെ കൂട്ടായ്മയായ ’അമ്മ കുവൈറ്റ് ’ഉത്സവ് 2019’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. ഹവല്ലി അമേരിക്കൻ സ്കൂളിൽ നടന്ന പരിപാടി വ്യത്യസ്ത കഴിവുള്ളവരെ ശാക്തീകരിക്കുവാനും, കാഴ്ചയില്ലാത്തവരെ സഹായിക്കുന്നതിനുമായി മാതാ അമൃതാനന്ദ മഠത്തിന്റെ ’ദൃഷ്ടി’ എന്ന പദ്ധതിയുടെ ഭാഗമായാണ് സംഘടിപ്പിച്ചത്.
മുൻ ആരോഗ്യമന്ത്രി ഹിലാൽ അൽ സായർ, കുവൈറ്റ് വികലാംഗ സ്പോർട്സ് ക്ലബ് ചെയർമാൻ ഷാഫി അൽ ഹാജരി, വികലാംഗ സൊസൈറ്റി ഡയറക്റ്റർ ജനറൽ ഡോക്ടർ ഹമദ് അൽ ഹംദാൻ , മർസൂക് അൽ ഗാനിം , വികലാംഗ കമ്മിറ്റി ചെയർമാൻ ഷിഫാ അൽ ഗാനിം, ’അമ്മ കുവൈറ്റ് രക്ഷാധികാരി മാധവൻ കുട്ടി മേനോൻ, പ്രസിഡന്റ് ദിവാകർ അമാനത്ത് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു പരിപാടി ഉദ്ഘാടനം നിർവഹിച്ചു.
കുവൈറ്റിലെ പാര ഒളിന്പിക് വിജയികളെയും മറ്റു സ്വദേശി പൗര·ാരെയും ഇന്ത്യൻ സ്ഥാനപതി കെ ജീവ സാഗർ ആദരിച്ചു. ഗിന്നസ് റിക്കോർഡ് ഹോൾഡർ ഡാൻസ് ട്രൂപ്പ് ആയ മിറാക്കിൾ ഓണ്‍ വീൽസ് കലാകാരമാരുടെ പ്രകടനം കാണികളെ വിസ്മയം കൊള്ളിച്ചു. മിറാക്കിൾ ഓണ്‍ വീൽസ് അവതരിപ്പിച്ച കലാകാര·ാർക്ക് ’അമ്മ കുവൈറ്റ്ഇൻ ഭാരവാഹികൾ ഉപഹാരങ്ങൾ കൈമാറി. ജെസി ആലപ്പുഴയും സംഘവും നയിച്ച ഇൻസ്റ്റ്റുമെന്റ് ഫ്യൂഷൻ , സദസിനെ ആനന്ദത്തിലാഴ്ത്തി. ’അമ്മ കുവൈറ്റ് അംഗങ്ങൾ ജേസി ആലപ്പുഴയെ ആദരിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ