ദമാം: ദമാമിലെ ക്രിമിനൽ കോടതി പരിഭാഷകനും എഴുത്തുകാരനുമായ മുഹമ്മദ് നജാത്തിയുടെ സൗദി പ്രവാസം ഒരു മുഖവുര പ്രശസ്ത അറബ് കവിയും പരിഭാഷകനും എഴുത്തുകാരനുമായ ഡോ. ശിഹാബ് ഗാനിം ശിഹാബ് പൊയ്ത്തുംകടവിന് നൽകി ഷാർജ പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറം ഹാളിൽ വച്ചു പ്രകാശനം ചെയ്തു.
സൗദിയിലെ പ്രവാസത്തിലെ തന്റെ അനുഭവങ്ങൾ നിയമത്തിന്റെ മുത്തുമാലയിൽ കോർത്തിണക്കി രചിക്കപ്പെട്ട ഈ ഗ്രന്ഥം എന്തുകൊണ്ടും വിലപ്പെട്ടതാണെന്നും മഹത്തായ ഒരു സാമൂഹിക നന്മയാണ് ഗ്രന്ഥകാരൻ തന്റെ രചനയിലൂടെ നിർവഹിക്കപ്പെട്ടതെന്നും തീർച്ചയായും നിയമ മേഖലയിൽ മാത്രമല്ല പ്രവാസ ലോകത്ത് തന്നെ പുസ്തകം ചർച്ച ചെയ്യപ്പെടുമെന്നും, പുസ്തകം ഏറ്റുവാങ്ങിയ പ്രശസ്ത എഴുത്തുകാരൻ ശിഹാബ് പൊയ്ത്തും കടവ് അഭിപ്രായപ്പെട്ടു. മീഡിയ വണ്‍ ചീഫ് റിപ്പോർട്ടർ എംസിഎ നാസർ, കഐംസിസി ഷാർജ സംസ്ഥാന ജനറൽ ക്രട്ടറി അബ്ദുൾ ഖാദർ ചെക്കിനാത്ത്, സാജിദ് കൊടിഞ്ഞി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഒലീവ് പബ്ലിക്കേഷൻ എക്സിക്കുട്ടീവ് എഡിറ്റർ ഷഹനാസ് എം.എ സ്വാഗതവും, മുഹമ്മദ് നജാത്തി നന്ദിയും പറഞ്ഞു.
റിപ്പോർട്ട് : അനിൽ കുറിച്ചിമുട്ടം