കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾക്കായി കേരള ആർട്ട് ലവേഴ്സ്, അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിച്ച ന്ധമഴവില്ല്-2019 ’ ചിത്ര രചനാ മത്സരം വിദ്യാർഥി പങ്കാളിത്തം കൊണ്ടും വരകൾ കൊണ്ടും ശ്രദ്ദേയമായി. കുവൈറ്റിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള ആയിരത്തോളം കുട്ടികളാണ് മത്സരത്തിനായി സാൽമിയ അൽ-നജാത്ത് സ്കൂളിൽ എത്തിച്ചേർന്നത്.
മത്സരങ്ങൾ പ്രശസ്ത ചിത്രകാരൻ കെ.കെ. മാരാർ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ സംസാരിച്ചു. ചടങ്ങിന് കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി.കെ. സൈജു സ്വാഗതവും, മഴവില്ല് 2019 സംഘാടക സമിതി ജനറൽ കണ്‍വീനർ പ്രവീണ്‍ നന്ദിയും പ്രകാശിപ്പിച്ചു. കല കുവൈറ്റ് ട്രഷറർ കെ.വി. നിസാർ, ജോയിന്റ് സെക്രട്ടറി രജീഷ് സി. നായർ, വൈസ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, കലാ വിഭാഗം സെക്രട്ടറി ഉണ്ണികൃഷ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കുവൈറ്റിലെ പ്രശസ്ത ചിത്രകാര·ാർ പങ്കെടുത്ത ഓപ്പണ്‍ ക്യാൻവാസ് കുട്ടികൾക്കും, രക്ഷകർത്താക്കൾക്കും മികച്ച അനുഭവമായി. പരിപാടി രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.
ഉച്ചക്ക് രണ്ടിന് കിന്റ്റർ ഗാർഡൻ, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി ആരംഭിച്ച മത്സരങ്ങൾ നാലോടു കൂടി അവസാനിച്ചു. മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് സംഘാടക സമിതിയുടെ വകയുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കല കുവൈറ്റ് പ്രവർത്തകർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. മത്സര ഫലങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫലങ്ങൾ www.kalakuwait.com എന്ന വെബ്സൈറ്റിലും പത്ര-ദൃശ്യമാധ്യമങ്ങൾ വഴിയും പ്രസിദ്ധീകരിക്കും.
റിപ്പോർട്ട്: സലിം കോട്ടയിൽ