തിരുനാൾ ഏറ്റെടുത്തു നടത്തിയ കുടുംബങ്ങൾ വി.കുർബാന മധ്യേ തിരികൾ കാഴ്ചയായി സമർപ്പിച്ചു വേർപിരിഞ്ഞുപോയ തങ്ങളുടെ പ്രിയപ്പെട്ടവരെ അനുസ്മരിച്ചു. ഇടവക സമൂഹത്തിലെ നിരവധി ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരെ ഓർമ്മിക്കാനും അവർക്കുവേണ്ടി പ്രാർഥിക്കാനുമായി ദേവാലയത്തിൽ എത്തുകയും തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. തിരുക്കർമ്മങ്ങൾക്ക് ശേഷം സ്നേഹവിരുന്നും നടത്തപ്പെട്ടു.
നമ്മിൽ നിന്നും വേർപിരിഞ്ഞു പോയവർക്കായി പ്രത്യേകം പ്രാർഥിക്കുന്നതായും ഓർമ തിരുനാളിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അർപ്പിക്കുന്നതായും ഫാ. റോബിൻ തോമസ് അറിയിച്ചു.
റിപ്പോർട്ട്: ജെയ്സണ് ജോസഫ്