ന്യൂയോർക്ക്: ഹ്രസ്വകാല സന്ദർശനത്തിനായി അമേരിക്കയിലെത്തിയ മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ന്യൂയോർക്ക് എയർപോർട്ടിൽ വച്ചു ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസ് നേതാക്കൾ ഉൗഷ്മളമായ സ്വീകരണം നൽകി.
ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റർ പ്രസിഡന്റ് ലീല മാരേട്ട് ബൊക്കെ നൽകി അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസ് വൈസ് ചെയർമാൻ ജോർജ് ഏബ്രഹാം, വൈസ് പ്രസിഡന്റ് ജോസ് ചാരുംമൂട്, മുൻ ഐഒസി പ്രസിഡന്റ് ജയചന്ദ്രൻ, കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവ് പോൾ കറുകപ്പള്ളിൽ എന്നിവരും സന്നിഹിതരായിരുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഐഒസിയുടെ പുതിയ പ്രസിഡന്റ് ലീല മാരേട്ടിനെ അഭിനന്ദിക്കുകയും, മാരേട്ടിന്റെ പിതാവ് തോമസ് സാറിന്റെ കോണ്‍ഗ്രസുമായുള്ള ശക്തമായ ബന്ധവും, അദ്ദേഹം പ്രസ്ഥാനത്തിനു നൽകിയ ശക്തമായ അടിത്തറയും ഓർമ്മിക്കുകയുണ്ടായി.
കേരളത്തിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശകലനം ചെയ്തു. ഐഒസി പ്രസിഡന്റ് ലീല മാരേട്ടിന്റെ ജില്ലയിൽ നിന്നുള്ള ഷാനിമോൾ ഉസ്മാന്റെ തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ഈ ഉപതെരഞ്ഞെടുപ്പ് വേളയിൽ കോണ്ഗ്രസിനിടയിലുള്ള ഭിന്നിപ്പ് ചിന്താഗതിയെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് വേളയിൽ ഒറ്റക്കെട്ടായി നിന്നു കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം