കേരളപ്പിറവി ദിനമായ നവംബർ ഒന്നുമതൽ ഏഴുവരെ ഭരണഭാഷാ വാരമായി കേരള സർക്കാർ ആഘോഷമായി പ്രഖ്യാപിച്ചിരുന്നു. കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളേജിൽ നവം.ഏഴിന് രാവിലെ 11നു നടത്തിയ ആഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ അധ്യാപകനും എഴുത്തുകാരനുമായ പ്രഫ. ഹരികുമാർ ചങ്ങന്പുഴ ഉദ്ഘാടനം ചെയ്തു.
കൊല്ലം ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.അജോയ് സ്വാഗതം ആശംസിച്ചു. സാക്ഷരതാ മിഷന്റെ കൊല്ലം കോ ഓർഡിനേറ്റർ സി.കെ. പ്രദീപകമാറിനെയും പൊന്നാടയണിയിച്ച് ആദരിച്ചു. ഡോ.വിൻസന്റ് ബി.നെറ്റോ(പ്രിൻസിപ്പൽ), ഡോ. സി.മേരി(മലയാള വിഭാഗം മേധാവി), ഡോ.എം.ആർ ഷെല്ലി(വൈസ് പ്രിൻസിപ്പൽ), ആശ സ്റ്റീഫൻ(മലയാള വിഭാഗം അദ്ധ്യാപിക) എന്നിവർ പ്രസംഗിച്ചു. ആദരത്തിന് മുക്കാടൻ നന്ദി അറിയിച്ചു സംസാരിച്ച. ചടങ്ങിൽ മലയാള വിഭാഗം വിദ്യാർത്ഥി ഫാ. ബെൻസണ്‍ നന്ദി പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ