റിയാദ് : റിയാദിലെ മലപ്പുറം നിവാസികളുടെ കൂട്ടായ്മയായ റിമാൽ അംഗങ്ങളിൽ നിന്നും സ്വരൂപിച്ച പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും സഹായമായി രണ്ടു ലക്ഷത്തോളം രൂപ വിതരണം ചെയ്തതെന്ന് റിമാൽ ഭാരവാഹികൾ അറിയിച്ചു.
പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ഏറ്റവും അർഹരായവരിലേക്ക് സഹായങ്ങൾ എത്തിക്കാനും നാട്ടിലെ റിമാലിന്റെ പ്രവർത്തകർ നേതൃത്ത്വം നൽകി. പ്രളയ സമയത്ത് മലപ്പുറം ജില്ലാ കലക്ടറുടെ ഓഫീസിൽ നിന്നുള്ള നിർദേശങ്ങൾക്കനുസരിച്ച് അവശ്യ സാധനങ്ങളും മറ്റും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയും ചെയ്തിരുന്നുവെന്നും അവർ പറഞ്ഞു.
ബതഹയിലെ റിമാൽ ഹൗസിൽ ചേർന്ന് പ്രവർത്തക യോഗത്തിൽ പ്രസിഡന്റ് ഇബ്രാഹിം തറയിൽ അധ്യക്ഷത വഹിച്ചു . സെക്രട്ടറി മുഹമ്മദ് പൊ·ള പ്രവർത്തങ്ങൾ വിശദീകരിച്ചു സംസാരിച്ചു.
റിമാൽ പരിധിയിൽപെട്ട പ്രളയ കെടുതി അനുഭവിക്കുന്നവരിൽ നിന്നും ഏറ്റവും അർഹതപ്പെട്ട 21 പേർക്ക് (കോൽമണ്ണ 2, ഹാജിയാർപള്ളി 1, കോട്ടപ്പടി 2, മൈലപ്പുറം 8, ഇരുന്പുഴി 2, മുണ്ടുപറന്പ 4, മേൽമുറി 1, പട്ടർകടവ് 1) സഹാങ്ങൾ നൽകി.
പ്രവാസികളായ റിമാൽ അംഗങ്ങൾക്ക് നിയമ സാന്പത്തിക സഹായങ്ങൾ നൽകുന്നതിന്റെ ഭാഗമായി റിയാദിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിക്ക് ചികിത്സക്കും, തുടർ ചികിൽസക്ക് നാട്ടിലേക്ക് പോകുന്നതിനും ആവശ്യമായ നിയമ സാന്പത്തിക സഹായങ്ങൾ നൽകി. നാട്ടിൽ അപൂർവ രോഗം ബാധിച്ചു കിടക്കുന്ന മദ്രസ അധ്യാപകനുള്ള ചികിൽസാ സഹായവും ഭാരവാഹികൾ കൈമാറി.
കക്ഷി മത രാഷ്ട്രീയ ചിന്തകൾക്ക് അധീതമായി 12 വർഷമായി റിയാദിൽ പ്രവര്ത്തിനക്കുന്ന റിമാൽ പ്രവാസത്തിന്റെ പ്രതിസന്ധി ഘട്ടത്തിലും അംഗങ്ങളുടെ സഹകരണത്തോടെ ഇക്കഴിഞ്ഞ വർഷവും 11 ലക്ഷത്തിൽപരം രൂപയുടെ സഹായങ്ങൾ നൽകിയതായും ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: യൂനസ് കോണാല