ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കൽ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ നവംബർ 23 ശനിയാഴ്ച രാവിലെ 8 മുതൽ നടക്കുന്ന പതിനൊന്നാമത് ബാസ്കറ്റ് ബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് ഫാ. ബാബു മഠത്തിപ്പറന്പിലും, റവ.ഡോ. ബാനു സാമുവേലും അറിയിച്ചു. മൗണ്ട് പ്രോസ്പെക്ടസിലുള്ള വിശാലമായ കോർട്ടിൽ വച്ചാണ് ഇത്തവണത്തെ മത്സരങ്ങൾ അരങ്ങേറുന്നത്.
2007ൽ നടന്ന ഷിക്കാഗോ എക്യൂമെനിക്കൽ കൗണ്‍സിലിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കൂടുതൽ യുവാക്കളെ എക്യൂമെനിക്കൽ പ്രസ്ഥാനത്തോട് ചേർത്തുകൊണ്ടുവരിക എന്ന ആശയത്തിലാണ് ന്ധസ്പോർട്സ് മിനിസ്ട്രി’ എന്ന സംരംഭം ആരംഭിച്ചത്. ഷിക്കാഗോയിലെ 15 ദേവാലയങ്ങളിലെ യുവനജങ്ങൾക്ക് ഒന്നിച്ചുകൂടുന്നതിനും ആത്മീയതയ്ക്കൊപ്പം അവരുടെ കായിക താൽപര്യങ്ങൾക്കും മുൻഗണന നൽകിയതിന്റെ ഫലമായിട്ടാണ് കഴിഞ്ഞ 13 വർഷമായി ഈ ടൂർണമെന്റ് ഉന്നത നിലവാരംപുലർത്തി മുന്നേറുന്നത്.
ഈവർഷത്തെ ടൂർണമെന്റിൽ ഷിക്കാഗോയിലെ 9 ദേവാലയങ്ങളിൽ നിന്നുള്ള ടീമുകൾ മത്സരിക്കുമെന്നു യൂത്ത് കോർഡിനേറ്ററായി പ്രവർത്തിക്കുന്ന ജോജോ ജോർജ് അറിയിച്ചു. ജേതാക്കൾക്ക് യശശരീരനായ പൂവത്തൂർ കോശി കോർഎപ്പിസ്കോപ്പ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും, പ്രവീണ്‍ വർഗീസ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ലഭിക്കും. റണ്ണേഴ്സ് അപ്പിനു എൻ.എൻ പണിക്കർ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ലഭിക്കും.
ഫാ. ബിജുമോൻ ജേക്കബ് (കോർഡിനേറ്റർ), ജോർജ് പണിക്കർ (കണ്‍വീനർ), റവ. സുനീത് മാത്യു, ജോർജ് പി. മാത്യു, സിനിൽ ഫിലിപ്പ്, ആന്‍േറാ കവലയ്ക്കൽ, ജയിംസ് പുത്തൻപുരയിൽ, ജോണ്സണ് കണ്ണൂക്കാടൻ, ലെജി പട്ടരുമഠത്തിൽ, രഞ്ജൻ ഏബ്രഹാം, റിൻസി കുര്യൻ, കാൽവിൻ കവലയ്ക്കൽ, ലക്സിൻ വർഗീസ്, മെൽജോ വർഗീസ്, ഷൈനി തോമസ് എന്നിവർക്കൊപ്പം ഇടവക ജനങ്ങളുടെ സഹായ സഹകരണങ്ങളുമാണ് വിജയത്തിനു നിദാനമായിട്ടുള്ളത്.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം