ന്യൂഡൽഹി: നജഫ്ഗഡ് അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള മണ്ഡല പൂജ, നവംബർ 17 ഞായറാഴ്ച നജഫ് ഗഡ് ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രാങ്കണത്തിൽ രാവിലെ 5.30 ന് ഗണപതിഹോമത്തോടെ തുടക്കമിടും..
രാവിലെ 6.30-ന് ഉഷ:പൂജ, 7.30-ന് ശ്യാമളാ കൃഷ്ണകുമാർ നടത്തുന്ന ലളിതാ സഹസ്ര നാമ പാരായണം, ലഘു ഭക്ഷണം, 8.30-ന് മഹിളാ സങ്കീർത്തൻ മണ്ഡലിയുടെ ഭജന, 10-ന് മെഹ്റോളി ജനനി കുടുംബശ്രീ ഭജന സമിതിയുടെ ഭജന, ഉച്ചപൂജ, 11.45ന് കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ തുടർന്ന് ശാസ്താ പ്രീതി.
ഉച്ചകഴിഞ്ഞു 3.30 ന് അയ്യപ്പ സ്വാമിയുടെ അലങ്കരിച്ച ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള താലപ്പൊലി എഴുന്നെള്ളത്തിന് മണ്ചെരാതുകളിൽ ദീപവും പൂത്താലവുമേന്തിയ ബാലികമാരും സ്ത്രീജനങ്ങളും ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിലെ കലാകാരൻമാർ അവതരിപ്പിക്കുന്ന ചെണ്ടമേളവും അകന്പടിയാകും. തുടർന്ന് ദീപാരാധന. തുടർന്ന് പശ്ചിമ വിഹാറിലെ പ്രതിഭാ നൃത്യാലയത്തിലെ കുമാരി പ്രതിഭാ ദാസ് അവതരിപ്പിക്കുന്ന ഡിവോഷണൽ ഡാൻസ്, ഏഴിന് ശ്രീ ഭഗവതി ഭജന സമിതി അവതരിപ്പിക്കുന്ന ഭജന, തുടർന്ന് അത്താഴപൂജ, മഹാദീപാരാധന, ഹരിവരാസനം എന്നിവ സാദിക്കും. 8.45-ന് സമ്മാനദാനം. പ്രസാദ വിതരണത്തോടുകൂടി പരിപാടികൾ സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക് 9654425750, 9650421311
റിപ്പോർട്ട്: പി.എൻ. ഷാജി