ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷനും പ്രൊ ഹെൽത്ത് ലീഡേഴ്സ് വോക് ഇൻ ക്ലിനിക്കും സംയുക്തമായി നടത്തിയ ഹെൽത്ത് സെമിനാർ വൻ വിജയമായി. പന്പ പ്രസിഡൻറ്റ് മോഡി ജേക്കബ് ഭദ്ര ദീപം തെളിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു.
കിഡ്നി ഡിസീസ് മാനേജ്മെൻറ്റ്, സ്ലീപ് അപ്നിയ മാനേജ്മെന്റ്, മെറ്റബോളിക് സിൻഡ്രോം എന്നീ വിഴയങ്ങളെക്കുറിച്ചു സന്തോഷ് സണ്ണി (എംഎസ്എൻസിഇഎൻ), ബിനീത എബ്രഹാം (സിആർഎൻപി), സിബി മാത്യു (സിആർഎൻപി) എന്നിവർ വിവരണം നൽകുകയും ശ്രോതാക്കളുടെ സംശയങ്ങൾക്ക് മറുപടി തത്സമയം നൽകുകയും ചെയ്തു.
മുതിർന്ന പൗരന്മാർക്കുള്ള സൗജന്യ ഡേ കെയർ സേവനങ്ങളെക്കുറിച്ചു പാസ്റ്റർ പി.സി ചാണ്ടി വിവരണം നൽകി.
അനിത ജോർജ് (സിആർഎൻപി)യുടെ നേതൃത്വത്തിൽ വിറ്റൽ സൈൻ, ബ്ലഡ് ഷുഗർ, ബിഎംഐ, കൊളസ്ട്രോൾ, ഡയബെറ്റിസ്, കിഡ്നി, ലിവർ എന്നിവയുടെ സൗജന്യ പരിശോധന നടത്തപ്പെട്ടു. ഫ്ലൂ ഷോട്ടിന് റൈറ്റ് എയിഡ് ഫാർമസി നേതൃത്വം നൽകി. പന്പ വിമൻസ് ഫോറമാണ് പരിപാടികൾക്ക് ക്രമീകരണം നടത്തിയത്.
വിമൻസ് ഫോറം ചെയർപേഴ്സണ് ആലിസ് ആറ്റുപുറം സ്വാഗതം പറഞ്ഞു. മിനി എബി പ്രോഗ്രാം നിയന്ത്രിച്ചു. സെക്രട്ടറി സുമോദ് നെല്ലിക്കാല നന്ദി പ്രകാശനം നടത്തി. ജോർജ് ഓലിക്കൽ, അലക്സ് തോമസ്, തോമസ് പോൾ എന്നിവർ വിശിഷ്ട അതിഥികളെ സദസിനു പരിചയപ്പെടുത്തി. റോണി വറുഗീസ്, ഫിലിപ്പോസ് ചെറിയാൻ എന്നിവർ രജിസ്ട്രേഷൻ നിയന്ത്രിച്ചു.
റിപ്പോർട്ട്: സുമോദ് നെല്ലിക്കാല