റോം: വിവിധ രാജ്യങ്ങളിൽ നിന്നു വരുന്ന അഭയാർഥികളെ സ്വീകരിക്കുന്ന കാര്യത്തിൽ ഒരു രാജ്യത്തെയും ഒറ്റപ്പെടുത്തരുതെന്നും, ഇക്കാര്യത്തിൽ അയൽ രാജ്യങ്ങൾക്ക് എല്ലാ സഹായവും നൽകാൻ തയാറാണെന്നും ജർമൻ ചാൻസലർ അംഗല മെർക്കൽ.
അഭയാർഥി വിഷയം ചർച്ച ചെയ്യാൻ ഇറ്റലിയിലെത്തിയ മെർക്കൽ പ്രധാനമന്ത്രി അന്േറാണിയോ കോണ്ടെയുമായി ഈ വിഷയം വിശദമായി സംസാരിച്ചു.
വിവിധ രാജ്യങ്ങൾ അഭയാർഥികളെ നീതിപൂർവകമായി പങ്കിട്ടെടുക്കുന്നതു സംബന്ധിച്ചു കൂടുതൽ ധാരണാപത്രങ്ങൾ ആവശ്യമാണെന്നും മെർക്കൽ അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
അഭയാർഥികളെ സ്വീകരിക്കാൻ അയൽരാജ്യങ്ങളെ സഹായിക്കാമെന്ന് മെർക്കൽ
11:00 PM Nov 13, 2019 | Deepika.com