ദുബായ്: പരിസ്ഥിതി സംരക്ഷണവും പരിസര ശുചിത്വവും ലക്ഷ്യമിട്ടു നടത്തപ്പെടുന്ന ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലുള്ള ക്ലീൻ അപ് ദി വേൾഡ് ശുചീകരണ യജ്ഞത്തിൽ ദുബായ് കെ.എംസിസി ആയിരത്തിലധികം പ്രവർത്തകരെ പങ്കാളികളാക്കും.
ഇതിനായി പ്രത്യേക സബ് കമ്മറ്റി രൂപീകരിച്ച് മണ്ഡലം - ജില്ലാ തലങ്ങളിൽ വിപുലമായ മുന്നൊരുക്കമാണ് നടത്തിയത്. അൽ ബറാഹയിലെ കെ.എംസിസി ആസ്ഥാനത്ത് വെള്ളിയാഴ്ച രാവിലെ ഏഴിനു മുന്‍പായി പ്രവർത്തകർ എത്തിച്ചേരുകയും പ്രത്യേകം ഏർപ്പാടാക്കുന്ന ബസിൽ ഡ്രാഗണ്‍ മാർട്ടിനടുത്ത് അൽ വർസാൻ-1ൽ നടക്കുന്ന ശുചീകരണ യജ്ഞത്തിൽ പങ്കാളികളാവുകയും ചെയ്യുമെന്ന് ദുബായ് കെ.എംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ, ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര എന്നിവർ അറിയിച്ചു.
വെള്ളിയാഴ്ച നടക്കുന്ന ക്ലീൻ അപ് ദി വേൾഡ് പ്രോഗ്രാമിൽ പങ്കാളിയാവുന്നതിനുളള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സബ് കമ്മറ്റി ചെയർമാൻ മജീദ് മടക്കിമല, ജനറൽ കണ്‍വീനർ വി.കെ.കെ റിയാസ് എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: നിഹ്മത്തുള്ള തയ്യിൽ