റിയാദ് : കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയയുടെ നേതൃത്വത്തിൽ നെസ്റ്റോ കപ്പിനു വേണ്ടിയുള്ള നാലാമത് സൂപ്പർ സിക്സ് ക്രിക്കറ്റ് ടൂർണമെന്റിന് അൽഖർജ് യമാമാ ഗ്രൗണ്ടിൽ തുടക്കമായി.
8 ഗ്രൂപ്പുകളിലായി വിവിധ രാജ്യങ്ങളിലെ 24 ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ നൈറ്റ് റൈഡേഴ്സ് അൽ ഖർജിനെ 6 വിക്കറ്റിന് ഡി ഇലവൻ പരാജയപ്പെടുത്തി 21 റണ്‍സും ഒരു വിക്കറ്റും നേടി ഡി ഇലവന്റെ ഇമ്രാൻ മികച്ച കളിക്കാരനായി. രണ്ടാം മത്സരത്തിൽ മാക് ഇലവൻ 9 വിക്കറ്റിന് ഇലവൻ സ്റ്റാറിനെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിലെ മികച്ച കളിക്കാരനായി മാക് ഇലവന്റെ വഹാർ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച കളിക്കാർക്കുള്ള സമ്മാനങ്ങൾ രാജു സി.കെ, തിലകൻ എന്നിവർ നൽകി.
സംഘാടകസമിതി ചെയർമാൻ ഗോപാലന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കണ്‍വീനർ ജയൻ പെരുനാട് സ്വാഗതം പറഞ്ഞു. കേളി വൈസ് പ്രസിഡന്റ് ജോസഫ് ഷാജി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കേളി കേന്ദ്രകമ്മിറ്റി അംഗം ലിപിൻ പശുപതി, ഏരിയാ പ്രസിഡന്റ് സുബ്രമണ്യൻ, കോർഡിനേറ്റർ ഷബി അബ്ദുൾ സലാം എന്നിവർ ആശംസാ പ്രസംഗം നടത്തി. ഏരിയാ സെക്രട്ടറി രാജൻപള്ളിത്തടം നന്ദി പറഞ്ഞു.
മത്സരങ്ങൾ ഫ്രെഡി, പ്രഫ. അസീം, സുമേഷ്, സൂരജ് എന്നിവർ നിയന്ത്രിച്ചു. രണ്ടു മാസം നീണ്ടുനിൽക്കുന്ന മത്സരങ്ങൾ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 6.30 ന് ആരംഭിക്കും.