ദുബായ്: ദുബായ് കെഎംസിസി കാസർഗോഡ് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പി.ബി. അബ്ദുൽ റസാഖ് അനുസ്മരണം ന്ധ പ്രിയപ്പെട്ട റദ്ദുച്ച ന്ധ നവംബർ 14 വ്യാഴാഴ്ച രാത്രി ഒന്പതിന് ദുബായ് കെഎംസി സി അൽ ബറാഹ ആസ്ഥാനത്തു വച്ചു നടക്കും. പരിപാടിയുടെ ഉദ്ഘാടനം ദുബായ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ നിർവഹിക്കും.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഐ.എം. അഷ്റഫ് അനുസ്മരണ പ്രഭാഷണം നടത്തും. പി ബി അബ്ദുൽ റസാഖ് സാഹിബിന്റെ കുടുംബാംഗങ്ങൾ മുഖ്യാഥിതികാളായി സാന്നിധ്യം അറിയിക്കും. മുസ്ലിം ലീഗ്, കെഎംസിസി സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും.
നാട്ടിലും മറ്റു ഇതര രാജ്യത്തുള്ളവർക്കും പരിപാടിയുടെ തത്സമയം വീക്ഷിക്കാൻ അവസരം ഒരുക്കിയുട്ടുണ്ട്. ദുബായ് കെഎംസിസി കാസർഗോഡ് മണ്ഡലം കമ്മിറ്റിയുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിൽ ലൈവ് പരിപാടിയുടെ വിവരങ്ങൾ കൊടുത്തിട്ടുണ്ടെന്നും പ്രസിഡന്റ് ഫൈസൽ പട്ടേൽ, ജനറൽ സെക്രട്ടറി നൂറുദ്ധീൻ പിഡി, ട്രഷർ സത്താർ ആലന്പാടി, ഓർഗനസിംഗ് സെക്രട്ടറി സിദ്ദിഖ് ചൗക്കി തുടങ്ങിയർ അറിയിച്ചു.