ബോണ്‍: ജർമനിയുടെ മുൻ തലസ്ഥാനമായ ബോണിൽ ദീപാവലിയാഘോഷിയ്ക്കുന്നു. ബോണിലെ സൗത്ത് ഇന്ത്യൻ അസോസിയേഷനായ സ്നേഹം എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദീപാവലിയാഘോഷം നവം. 16 ശനിയാഴ്ച വൈകുന്നേരം നാലരമണിയ്ക്ക് ആരംഭിയ്ക്കും.വേദി:( Johannes-Rau-Schule, Albertus Magnus Str. 21, 53177 Bonn).
ഇന്ത്യൻ സാംസ്കാരിക തനിമ വിളിച്ചോതുന്ന കണ്ണിനും കാതിനും മനസിനും വിരുന്നാകുന്ന പരിപാടികളിലേയ്ക്ക് എല്ലാ കലാസ്നേഹികളെയും സംഘാടകർ ക്ഷണിയ്ക്കുന്നു. ടിക്കറ്റു മൂലം നിയന്ത്രിച്ചിരിയ്ക്കുന്ന പരിപാടിയിൽ ഇന്ത്യൻ രുചിക്കൂട്ടിൽ ഡിന്നറും ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു.
റിസർവേഷനും മറ്റ് വിശദാംശങ്ങൾക്കുംwww.sneham.de സന്ദർശിക്കുക. ഇമെയിൽ :sneham.de@gmail.com
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബോണിൽ ദീപാവലിയാഘോഷം നവം. 16 ന്
10:41 PM Nov 13, 2019 | Deepika.com