മിസിസാഗ: ഭൂമിദേവിക്ക് ഒരു സ്നേഹ സമർപ്പണവുമായി നൂപുര ക്രിയേഷൻസ് അവതരിപ്പിച്ച നൃത്തശിൽപം അവനി ആസ്വാദകർക്ക് നയന മനോഹരമായ ഒരു വിസ്മയകാഴ്ചയായി.
മിസിസാഗായിലുള്ള മെഡോവയിൽ തീയേറ്ററിലെ നിറഞ്ഞ സദസിൽ ശബ്ദ -വെളിച്ച സാങ്കേതിക മികവിൽ 16ഓളം കലാകാരികൾ ആസ്വദിച്ചു നൃത്തമാടിയപ്പോൾ ആസ്വാദക മനസിൽ അതൊരു അവിസ്മരണീയാനുഭവമായി.
ഇൻഡോ -കനേഡിയൻ കൾച്ചറൽ ഇനീഷ്യേറ്റീവ് വിമൻ ഹീറോ, വാട്ടർ ഫ്രണ്ട് അവാർഡ് തുടങ്ങിയ നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിട്ടുള്ള , കാനഡയിലെ അറിയപ്പെടുന്ന നർത്തകിയും നൃത്താധ്യാപികയുമായ ഗായത്രി ദേവി വിജയകുമാറായിരുന്നു പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഈ നൃത്താവിഷ്കാരത്തിന്റെ ശിൽപി .
ആശയാവിഷ്ക്കാരവും കോറിയോഗ്രഫിയും നിർവഹിച്ചത് ഈ വർഷത്തെ സംസ്ഥാന സംഗീത-നാടക അക്കാദമി അവാർഡ് ജേതാവും പ്രമുഖ നർത്തകിയും കോറിയോഗ്രാഫറുമായ അശ്വതി വി. നായരാണ് .
പ്രമുഖരായ കൈതപ്രം ദാമോദരൻ നന്പൂതിരി എഴുതി, എൻ.കെ മധുസൂദനൻ ചിട്ടപ്പെടുത്തിയിരിക്കുന്ന ’അവനി’ യിലെ സംഗീതം പൂർണമായും പ്രീ-റെക്കോർഡ് ചെയ്തത് ഇന്ത്യയിലായിരുന്നു.
നൂപുര സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിലെ- സാർണിയ, ലണ്ടൻ, സ്കാർബൊറോ, മിസിസാഗ, ബ്രാംപ്ടൻ , കേംബ്രിഡ്ജ് എന്നീ സ്ഥലങ്ങളിൽ നിന്നുള്ള മുതിർന്ന വിദ്യാർഥികളും പൂർവ വിദ്യാർഥികളുമാണ് ഇതിൽ പങ്കെടുത്തത്.
ഗായത്രിദേവിയുടെ പുത്രിയും നൃത്ത രംഗത്തു ഇതിനോടകം കഴിവ് തെളിയിച്ചു നിരവധി ന്ധഎമേർജിങ് ആർട്ടിസ്റ്റ് ന്ധ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഉത്തരമേനോനായിരുന്നു ഭൂമിദേവിയായി സ്റ്റേജ് നിറഞ്ഞാടിയത്.
സിഐബിസി മൊബൈൽ മോർട്ഗേജ് അഡ്വൈസർ അനിൽ കരിപ്പൂർ, ശുഭ (യോഗി ആൻഡ് പാർട്ട്ണെസ്), വിബിൻ വിൻസെന്റ് (റിയൽ എസ്റ്റേറ്റ്) , ചൈതന്യ ഹെൽത്ത് സർവീസസ് എന്നിവരായിരുന്നു ’അവനി’ യുടെ പ്രധാന സ്പോണ്സർമാർ.
എസ്ജി എക്സ്പ്രെഷൻസ് മാനേജിംഗ് ഡയറക്ടറും നൃത്ത -സംഗീത അധ്യാപികയുമായ സുജാത ഗണേഷായിരുന്നു പരിപാടിയുടെ പ്രധാന അവതാരക.
നൂപുര സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ചു നടന്ന ന്ധനുപൂരോത്സവന്ധത്തിന്റെ ഭാഗമായാണ് ന്ധഅവനി ന്ധ അവതരിപ്പിച്ചത്. ഈ കലാ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ കാനഡയിലെ കലാരംഗത്ത് പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ എത്തിയിരുന്നു. പരിപാടികളിൽ പങ്കെടുത്തവർക്കുള്ള സമ്മാന വിതരണത്തോടെ നൂപൂരോത്സവം സമംഗളം പര്യവസാനിച്ചു.
റിപ്പോർട്ട്: ജെയ്സണ് മാത്യു