ഡാളസ്: അമേരിക്കൻ മലയാളികളുടെ സംഘചേതനയായ ഫോമായുടെ അന്തർദേശീയ റോയൽ കണ്‍വൻഷന്റെ സണ്‍ഷൈൻ റീജണിന്റെ കണ്‍വീനറായി ജിനോ വർഗീസിനെ തെരഞ്ഞെടുത്തു. സൗത്ത് ഫ്ളോറിഡായിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകനായ ജിനോയുടെ പ്രവർത്തന പരിചയവും, പ്രാഗൽഭ്യവും ഈ കണ്‍വൻഷനു മാറ്റുകൂട്ടുവാൻ പ്രചോദനമാകുമെന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ അറിയിച്ചു.
പത്തനംതിട്ട സ്വദേശിയായ ജിനോ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം 2007ൽ അമേരിക്കയിലേക്ക് കുടിയേറിയത്. കേരളത്തിലെ ഇടതുപക്ഷ വിദ്യാർഥി രാഷ്ട്രീയപ്രസ്ഥാനത്തിലൂടെ സഘടനാ പ്രവർത്തനത്തിലൂടെ കടന്നുവന്നു. കേരളത്തിലെ പ്രവർത്തനത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളുമായി ആമേരിക്കായിലെത്തിയ ജിനോ 2010ൽ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡയുടെ സജീവ പ്രവർത്തകനും പിന്നീട് ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. വളരെ ചുരുങ്ങിയ കാലം കൊണ്ട് റ്റാന്പാ മലയാളികളുടെ മനസിൽ സ്ഥാനം പിടിച്ച മലയാളി അസോസിയേഷൻ ഓഫ് റ്റാന്പായുടെ രൂപീകരണത്തിലെ പ്രധാന ശിൽപിയും പിന്നീട് 2016 ൽ ഈ സംഘടനയുടെ ട്രഷറാർ ആയും പ്രവർത്തിച്ചു. ഒരു മികച്ച ബിസിനസുകാരൻ കൂടിയായ ഇദ്ദേഹം ഭാര്യ ബിജിയോടും രണ്ടു കുട്ടികൊളോടുമൊപ്പം റ്റാന്പായിൽ താമസിക്കുന്നു.
ഫാമായുടെ വെബ്സൈറ്റിൽ നിന്നും നേരിട്ട് ഓണ്‍ലൈൻ വഴി കണ്വൻഷന് രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും, ഇത് സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://fomaa.lawsontravel.com/
കമ്മറ്റിയ്ക്കുവേണ്ടി ജനറൽ സെക്രെട്ടറി ജോസ് എബ്രഹാം, ട്രഷറർ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിൻസന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറർ ജയിൻ കണ്ണച്ചാൻപറന്പിൽ, റോയൽ കണ്വൻഷൻ ചെയർമാൻ ബിജു ലോസൻ, കണ്വൻഷൻ വൈസ് ചെയർമാൻ ബേബി മണക്കുന്നേൽ ജനറൽ കണ്‍വീനർ സുനിൽ തലവടി എന്നിവർ ജിനോയെ അഭിനന്ദനങ്ങൾ അറിയിച്ചു.
റിപ്പോർട്ട്: പന്തളം ബിജു തോമസ്