മ്യൂണിക്ക് : മ്യൂണിക്ക് മലയാളി കൂട്ടായ്മയിൽ നിറസാന്നിധ്യമായിരുന്ന അകാലത്തിൽ വിടപറഞ്ഞ ജിജോ പറോക്കാരന്റെ സ്മരണയ്ക്കായി മ്യൂണിക്ക് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജിജോ പറോക്കാരൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെന്റ് നവംബർ 17 ന് ഞായറാഴ്ച അരങ്ങേറും.
മ്യൂണിക്ക് കിർഷ്ഹൈമിലെ ഹൂർഡർ സ്ട്രാസെ 2 എയിൽ രാവിലെ 11ന് ആരംഭിയ്ക്കുന്ന ടൂർണമെന്റിലേയ്ക്ക് മ്യൂണിക്ക് കേരളസമാജം സ്വാഗതം ചെയ്യന്നു. രണ്ടു കാറ്റഗറിയിലാണ് ടൂർണമെന്റ് നടത്തുന്നത്. രാവിലെ 11ന് കുട്ടികൾക്കും ഉച്ചയ്ക്ക് ഒന്നിനു മുതിർന്നവർക്കുമാണ് മൽസരങ്ങൾ സംഘടിപ്പിയ്ക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് സൻജീവ് ശിവറാമുമായോ (015168159315), മ്യൂണിക്ക് കേരള സമാജവുമായോ ബന്ധപ്പെടുക.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജിജോ പറോക്കാരൻ മെമ്മോറിയൽ ഫുട്ബോൾ നവം. 17ന്
11:00 PM Nov 12, 2019 | Deepika.com