യുകെയിലെ മുഴുവൻ കലാ സാംസ്കാരിക പ്രവർത്തകരെയും അംഗങ്ങളാക്കാൻ സമീക്ഷക്ക് കഴിയട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാള ഭാഷയിൽ പ്രസംഗം തുടങ്ങിയ യെച്ചുരിയുടെ ഉദ്ഘാടന പ്രസംഗം വളരെ ശ്രദ്ധയോട് കൂടിയാണ് തിങ്ങി നിറഞ്ഞ സദസ് ശ്രേവിച്ചത്. വിശിഷ്ട അതിഥയായി പങ്കെടുത്ത ഹർസെവ് ബൈൻസ് മലയാളീ സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയുടെ പ്രാധാന്യം ഓർമപ്പെടുത്തി. യുകെയിൽ സാംസ്കാരിക സംഘടനകൾ ചെയേണ്ട കാര്യങ്ങളും ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ പ്രവർത്തനങ്ങളിലെ സാംസകാരിക സംഘടനകളുടെ ഉത്തരവാദിത്തവും വിശദീകരിച്ചു. ഇ. ബാലകൃഷ്ണൻ, ദയാൽ ബാരി, ബൽവന്ത് സിംഗ് തുടങ്ങിയവർ സമീക്ഷ യുകെയുടെ വരും കാല പ്രവർത്തനങ്ങൾക്ക് ആശംസകൾ അർപ്പിച്ചു.
ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി സമീക്ഷ യൂട്യൂബ് ചാനൽ, സമീക്ഷ ഫേസ്ബുക് പേജ്, ഓണ്‍ലൈൻ അപ്ലിക്കേഷൻ പേജ്, സമീക്ഷ വാർഷിക കലണ്ടർ എന്നിവയുടെ ഉദ്ഘാടനവും നിർവഹിച്ചു.
യുകെയിലെ വിവിധ മേഖലകളിൽ നിന്നും എത്തിയ സമീക്ഷ പ്രവർത്തകർക്ക് ശീതോഷ്മളമായ സ്വീകരണമാണ് കവന്ററിയിലെ സമീക്ഷ പ്രവർത്തകർ നൽകിയത്. സമീക്ഷ കോവന്ററി സെക്രട്ടറി ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടന്ന സംഘാടക സമിതി ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി. സംഘാടക സമിതിയിൽ ഭക്ഷണ വിഭാഗം ഏറ്റെടുത്തു നടത്തിയ പ്രവീണ്‍ വളരെ സ്വാദിഷ്ടമായ ഭക്ഷണമാണ് ഏവർക്കും നൽകിയത്.
എബ്രഹാം കുര്യനും ദേശീയ സമിതി ട്രഷറർ കൂടിയായ ഇബ്രാഹിം വാക്കുളങ്ങരയും രജിസ്ട്രേഷൻ മെന്പർഷിപ് ബുക്ക് വിതരണം എന്നിവ ഭംഗിയായി നിർവഹിച്ചു. സമീക്ഷ യുകെയുടെ തുടക്കം മുതലുള്ള പ്രവർത്തനങ്ങളെ സംക്ഷിപ്തമായി തന്റെ അധ്യക്ഷ പ്രസംഗത്തിൽ സമീക്ഷ ദേശീയ പ്രസിഡന്റായ സ്വപ്ന പ്രവീണ്‍ അവതരിപ്പിച്ചത്.
കുമാരി സ്നേഹ മരിയ എബ്രഹാം, രോഹൻ മോൻസി എന്നിവർക്ക് സമീക്ഷയുടെ അംഗത്വം നൽകിയിട്ടാണ് നവംബർ 10 മുതൽ ഫെബ്രുവരി 20വരെ നീണ്ടു നിൽക്കുന്ന മെന്പർഷിപ് ക്യാന്പയിന് സീതാറാം യെച്ചുരി തുടക്കം കുറച്ചത്. യുകെയിലെ വിവിധ ബ്രാഞ്ചുകളിൽ നിന്നും എത്തിയ പ്രവർത്തകർക്കും വിശിഷ്ട അതിഥികൾക്കും സദസിനെ സ്വരമാധുരി കൊണ്ടും ശബ്ദ
ഗാഭീര്യം കൊണ്ടും കീഴടക്കി കവിത ആലപിച്ച സമീക്ഷ കോവെന്ററി ബ്രാഞ്ച് അംഗം ശ്രീകാന്തിനും, സ്റ്റേജ് സൗണ്ട് സിസ്റ്റം ഒരുക്കിയ സമീക്ഷ സംഘാടക സമിതിക്കുവേണ്ടി ശ്രീജിത്ത് നന്ദി അറിയിച്ചു.
റിപ്പോർട്ട്: ജയൻ എടപ്പാൾ