സാക്രമെന്റോ: സാക്രമെന്റോ റീജിയണൽ അസോസിയേഷൻ ഓഫ് മലയാളീസിന്റെ (സർഗം) ആഭിമുഖ്യത്തിൽ ഉത്സവ് 2019 നൃത്ത മത്സരം നവംബർ 9 ശനിയാഴ്ച ഫോൾസം റസൽ റാൻഞ്ച് സ്കൂളിൽ അരങ്ങേറി. രാവിലെ പത്തിനു തുടങ്ങിയ മത്സരം സർഗം സെക്രട്ടറി രാജൻ ജോർജ് ഉദ്ഘാടനം ചെയ്തു. സോളോ , ഗ്രൂപ്പ് വിഭാഗങ്ങളിലായി ഭരതനാട്യം , സിനിമാറ്റിക് ഡാൻസ് മത്സരങ്ങൾ ഉത്സവ് 2019 നെ വർണാഭമാക്കി. നൂറിൽപരം മത്സരാർഥികൾ സബ്ജൂനിയർ, ജൂനിയർ, സീനിയർ , അഡൾട് എന്നീ വിഭാഗങ്ങളിൽ വാശിയേറിയ മത്സരത്തിൽ പങ്കെടുത്തു.
ഗ്രേറ്റർ സാക്രമെന്േറാ റീജിയണിൽ ആദ്യമായി സംഘടിപ്പിച്ച ഭരതനാട്യ നൃത്ത മത്സരം എന്ന ഖ്യാതി ഉത്സവ് 2019 ന് സ്വന്തമായി. ഉത്സവ് കമ്മിറ്റി അംഗങ്ങളായ പ്രീതി നായർ, സംഗീത മനോജ്, മഞ്ജു കമലമ്മ, ബിനി മൃദുൽ, ഭവ്യ സുജയ് എന്നിവർ നേതൃത്വം കൊടുത്തു. സർഗം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും പ്രസിഡന്റ് രശ്മി നായർ , വൈസ് പ്രസിഡന്റ് മൃദുൽ സദാനന്ദൻ, ട്രഷറർ രമേശ് ഇല്ലിക്കൽ, സെക്രട്ടറി രാജൻ ജോർജ്, ജോയിന്റ് സെക്രട്ടറി വിൽസണ് നെച്ചിക്കാട്ട് എന്നിവരും ജനറൽ കമ്മിറ്റി അംഗങ്ങളായ പ്രതീഷ് എബ്രഹാം, തന്പി മാത്യു, അൻസു സുശീലൻ എന്നിവരും പരിപാടിയിൽ ഉടനീളം സജീവ സാന്നിധ്യമായി. മത്സരാർത്ഥികളുടെ മികവും കുറ്റമറ്റ സംഘടനാ മികവും ഉത്സവ് 2019 നെ ശ്രദ്ധേയമാക്കി.
വൈകുന്നേരം ആറിന് ആവേശോജ്ജ്വലമായ സമ്മാന ദാന ചടങ്ങോടെ മത്സരങ്ങൾക്ക് പരിസമാപ്തിയായി. സർഗം പ്രസിഡന്റ് രശ്മി നായർ ഉത്സവ് 2019 വൻ വിജയമാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം