റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വനിത കൗണ്‍സിൽ രൂപികരിച്ചു. മലാസ് മസാല സോണ്‍ ഓഡിറ്റോറിയത്തിൽ നാഷണൽ കമ്മറ്റി സെക്രട്ടറി സാബു ഫിലിപ്പിന്റെ ആമുഖത്തോടെ ആരംഭിച്ച യോഗത്തിൽ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് മുഹമ്മദലി മരോട്ടിക്കൽ അധ്യക്ഷത വഹിച്ചു.
പ്രമുഖ പാചക വിദഗ്ദ്ധ റിയാദിലെ ലിസ ജോജി ഉദ്ഘാടനം നിർവഹിച്ചു. ഡബ്ല്യുഎംഎഫ് വിമൻസ് വിംഗിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഗ്ലോബൽ വൈസ് ചെയർമാൻ നൗഷാദ് ആലുവ സംസാരിച്ചു.
ഭാരവാഹികൾ: വല്ലി ജോസ് (പ്രസിഡന്റ്) ഡോ:സീമ മുഹമ്മദ്, ജില്ലി പോൾ പുതുശേരി (വൈസ് പ്രസിഡന്റ്), അഞ്ചു അനിയൻ (ജനറൽ സെക്രട്ടറി), ബിൻസി ജാനിഷ്, ജീവ ചാക്കോ (ജോയിന്റ് സെക്രട്ടറിമാർ) ഷിജിമോൾ സിബി (ട്രഷറർ), ഷാലിമ റാഫി (മലയാള മിഷൻ കോഓർഡിനേറ്റർ), ഷിനു നവീൻ (ആർട്സ് & സ്പോർട്സ്), ജാസ്മിൻ (കൾച്ചറൽ കോഡിനേറ്റർ) ബിജി ബെന്നി (ഹെൽത്ത് കോഓർഡിനേറ്റർ) സബ്റിൻ ഷംനാസ് (വിമൻസ് യൂത്ത് ഫോറം) എന്നിവരാണ്.
പുതിയ ഭാരവാഹികൾക്ക് സൗദി കോഓർഡിനേറ്റർ ശിഹാബ് കൊട്ടുകാട്, സെൻട്രൽ കൗണ്‍സിൽ സെക്രട്ടറി ജലീൽ പള്ളം തുരുത്തി, ട്രഷറർ റിജോഷ് കടലുണ്ടി, വൈസ് പ്രസിഡന്റ് ഇലിയാസ് കാസർകോഡ്, നിഹ്മത്തുള്ള, സാം സാമുവൽ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ഡബ്ല്യുഎംഎഫ് റിയാദ് സെൻട്രൽ കമ്മറ്റിയുടെ വിമൻസ് ഫോറത്തിന്റെ തുടർന്നുള്ള പ്രവർത്തനങ്ങളും സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന വിഷയങ്ങളെ കുറിച്ചും സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ള കർമ്മ പദ്ധതികളെ കുറിച്ചും പ്രസിഡന്റ് വല്ലി ജോസ് പ്രസംഗത്തിൽ സൂചിപ്പിച്ചു. ആനി സാമുവൽ സ്വാഗതവും അഞ്ചു അനിയൻ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ